ചെർപ്പുളശ്ശേരിയിൽ കരാറുകാരനെ ആക്രമിച്ച് കവർച്ച നടത്തിയ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

  1. Home
  2. CRIME

ചെർപ്പുളശ്ശേരിയിൽ കരാറുകാരനെ ആക്രമിച്ച് കവർച്ച നടത്തിയ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

ചെർപ്പുളശ്ശേരിയിൽ കരാറുകാരനെ ആക്രമിച്ച് കവർച്ച നടത്തിയ ക്വട്ടേഷൻ സംഘം അറസ്റ്റിൽ                        ..........


ചെർപ്പുളശ്ശേരി തൃക്കടീരി യിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ ബൈക്കിൽ എത്തി ഇടിച്ചു വീഴ്ത്തി ബൈക്കും, 2 മൊബൈൽ ഫോണുകളും പണവും കവർന്ന ഏഴ് പേരടങ്ങുന്ന ക്വട്ടേഷൻ സംഘാംഗങ്ങളിലെ  3 പേർ അറസ്റ്റിലായി. മറ്റുള്ളവർ ഒളിവിലാണ്. നാല് ബൈക്കുകളിലായാണ് അക്രമം നടത്തിയത്. തട്ടിയെടുത്ത ബൈക്ക് പോലീസ് കണ്ടെടുത്തു. അക്രമിസംഘം ഉപയോഗിച്ച ഒരു ബൈക്കും കണ്ടെടുത്തു.        2023 ഏപ്രിൽ 6 ന് തൃക്കടീരിയിൽ വെച്ചായിരുന്നു കരാറുകാരൻ കോതകുർശ്ശി സ്വദേശി ഗോപാല കൃഷ്ണനെ  ആക്രമിച്ച്  കവർച്ച നടത്തിയത്. തുടർന്നു മണ്ണാർക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ നിർദ്ദേശപ്രകാരം ചെർപ്പുളശേരി സി.ഐ. ശശികുമാറിന്റെ   മേൽനോട്ടത്തിൽ എസ് ഐ പ്രമോദ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികളായ പാലക്കാട് കല്ലിങ്കലിൽ താമസിക്കുന്ന കൽമണ്ഡപം വടക്കുമുറി ബഷീറിന്റെ മകൻ മുഹമ്മദ് ഹാരിസ്(33),കൊഴിഞ്ഞാംപാറ സ്വദേശി ഹനീഫയുടെ മകൻ സിക്കന്ദർ ബാഷ(35),കരിമ്പുഴ സ്വദേശിയും കോട്ടായി ഓടനൂരിൽ താമസക്കാരനുമായ സുലൈമാൻ മകൻ ജിൻഷാദ്(27) എന്നിവരാണ് അറസ്റ്റിലായത് .......... ഈ സംഘത്തിന് മേൽനോട്ടം വഹിക്കുന്ന പ്രമുഖരുടെ നിർദ്ദേശം ലഭിക്കുന്നതനുസരിച്ച്  കുഴൽ പണ വിതരണ  സംഘത്തെ പിന്തുടർന്ന്  ആക്രമിച്ച് പണവും വണ്ടിയും തട്ടിയെടുക്കലാണ് പിടിയിലായ ക്വട്ടേഷൻ സംഘത്തിന്റെ പതിവുരീതി. കരാറുകാരനായ ഗോപാലകൃഷ്ണന്റെ പക്കൽ പണം ഉണ്ടെന്ന വിവരം ലഭിച്ചതാണ് ആക്രമണം നടത്താൻ കാരണമായത് .

അക്രമികൾ ഉപയോഗിച്ച ഒരു ബൈക്കും ,കവർന്ന ബൈക്കും പണവുമാണ് പൊലീസ് കണ്ടെടുത്തത് കവർന്ന ബൈക്കിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് മറ്റൊരു സ്ഥലത്ത്  കുഴൽപണം  ഈ സംഘം തട്ടിയെടുത്തിട്ടുള്ളതായി പറയുന്നു . ക്വട്ടേഷൻ സംഘം ഉപയോഗിച്ച 4 ബൈക്കുകളുടെയും നമ്പർ വ്യാജമാണ്. ഇവർ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളുടെ വിലാസവും വ്യാജമാണെന്ന് കണ്ടെത്തി. കുഴൽ പണ വിതരണക്കാരെയും മറ്റ് ആവശ്യങ്ങൾക്ക് പണം കൈവശം വെക്കുന്നവരെയും കണ്ടെത്തി വിവരം നൽകുന്ന ഒരു സംഘം പ്രബലന്മാരായ പ്രമുഖർ തന്നെ അക്രമികൾക്കു പുറകിലുണ്ട്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. എസ് ഐ പ്രമോദ്,എ.എസ്.ഐ ഉണ്ണികൃഷ്ണൻ,സി.പി.ഒ മാരായ രാജീവ്,അജീഷ് ബാബു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെ യ്തു