\u0D06\u0D7C\u0D0E\u0D38\u0D4D\u0D0E\u0D38\u0D4D \u0D2A\u0D4D\u0D30\u0D35\u0D7C\u0D24\u0D4D\u0D24\u0D15\u0D28\u0D4D\u0D31\u0D46 \u0D35\u0D27\u0D02: \u0D30\u0D15\u0D4D\u0D24\u0D02 \u0D15\u0D23\u0D4D\u0D1F 56\u0D15\u0D3E\u0D30\u0D7B \u0D15\u0D41\u0D34\u0D1E\u0D4D\u0D1E\u0D41\u0D35\u0D40\u0D23\u0D4D \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. CRIME

ആർഎസ്എസ് പ്രവർത്തകന്റെ വധം: രക്തം കണ്ട 56കാരൻ കുഴഞ്ഞുവീണ് മരിച്ചു.

VADHAM


പാലക്കാട്: സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തളംകെട്ടി കിടന്ന രക്തം കണ്ട് മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് എസ്ഡിപിഐ - ബിജെപി സംഘർഷം നിലനിന്നതിനാൽ രാഷ്ട്രീയ കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. അതേസമയം കൊലപാതകത്തിൽ പങ്കില്ലെന്ന് എസ്‌ഡിപിഐ  ജില്ലാ പ്രസിഡന്റ് പറഞ്ഞു. പ്രതികളെ കണ്ടെത്താൻ പൊലീസ് എട്ട് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം തുടങ്ങി.