വിദേശ മദ്യ വിൽപ്പന.. കോട്ടപ്പുറം പൊറ്റവീട്ടിൽ ശിവകുമാർ 42 പിടിയിൽ

  1. Home
  2. CRIME

വിദേശ മദ്യ വിൽപ്പന.. കോട്ടപ്പുറം പൊറ്റവീട്ടിൽ ശിവകുമാർ 42 പിടിയിൽ

എക്സ്


ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സമീറിന്റെ നേതൃത്വത്തിൽ കോട്ടപ്പുറം ആശുപത്രിപ്പടിയിൽ നടത്തിയ റെയ്ഡിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ    കരിമ്പുഴ  കോട്ടപ്പുറം ആശുപത്രിപ്പടി  പൊറ്റ വീട്ടിൽ  ശിവകുമാറിനെ   42 അറസ്റ്റ് ചെയ്തു.  പ്രതിയിൽ നിന്നും വില്പനക്കായി സൂക്ഷിച്ച് വെച്ചിരുന്ന   12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മദ്യം വിൽപ്പന നടത്തി ലഭിച്ച പണവും  പിടികൂടി. 

ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാണ്ട് ചെയ്തു. 

റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർ കെ. വസന്തകുമാർ, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്)  സി.എൻ. ഷാജികുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി.പ്രദീപ്കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ എന്നിവർ പങ്കെടുത്തു.