ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: 1.17 കോടിയുടെ സ്വർണം പിടികൂടി, കരിപ്പൂരിൽ യുവതിയെ അറസ്റ്റ് ചെയ്തു

  1. Home
  2. CRIME

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിയില്‍ നിന്ന് 1.17 കോടി രൂപയുടെ സ്വര്‍ണം പിടികൂടി.
കുന്നമംഗലം സ്വദേശി ഷബ്‌നയെ ആണ് വിമാനത്താവളത്തിന്റെ പുറത്തുവച്ച്‌ പോലീസ് പിടികൂടിയത് വിമാനത്താവളത്തിലെ സുരക്ഷ പരിശോധന കഴിഞ്ഞ് ഇറങ്ങിയ ഷബ്‌നയെ വിമാനത്താവളത്തിന് പുറത്തുകാത്തുനിന്ന പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താനായിരുന്നു ശ്രമം. 1884 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഷബ്‌നയുടെ ലഗേഡും ബാഗും പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നില്ല. ഇതിനിടെ ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ച സ്വര്‍ണം അവര്‍ കാറില്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുകയും പിടിക്കപ്പെടുകയുമായിരുന്നു. 

കരിപ്പൂരില്‍ പോലീസ് ഈ വര്‍ഷം നടത്തുന്ന പരിനേഴാമത്തെ സ്വര്‍ണവേട്ടയാണ്. ഇതിനകം നൂറിലേറെ തവണ സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. മുന്‍പും സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്ത്രീകള്‍ പിടിയിലായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം സ്വര്‍ണവുമായി ഒരു യുവതി പിടിയിലാകുന്നത്. ഷബ്‌ന സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ സംശയം.