\u0D2A\u0D4D\u0D30\u0D3E\u0D2F\u0D2A\u0D42‍\u0D7C\u0D24\u0D4D\u0D24\u0D3F\u0D2F\u0D3E\u0D15\u0D3E\u0D24\u0D4D\u0D24 \u0D2A\u0D46\u0D7A\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F\u0D2F\u0D46 \u0D06\u0D31\u0D4D \u0D2E\u0D3E\u0D38\u0D24\u0D4D\u0D24\u0D3F\u0D28\u0D3F\u0D1F\u0D46 400-\u0D13\u0D33\u0D02 \u0D2A\u0D47‍\u0D7C \u0D2A\u0D40\u0D21\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D24\u0D3E\u0D2F\u0D3F \u0D2A\u0D30\u0D3E\u0D24\u0D3F

  1. Home
  2. CRIME

പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400-ഓളം പേ‍ർ പീഡിപ്പിച്ചതായി പരാതി

പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400-ഓളം പേ‍ർ പീഡിപ്പിച്ചതായി പരാതി


ബീഡ്: മഹാരാഷ്ട്രയിലെ ബീഡിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. 6 മാസത്തിനിടെ 400ഓളം പേർ പീഢിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നത്. ഇരയായ പെൺകുട്ടിയുടെ അമ്മ ഏതാനും വർഷം മുൻപ് മരണപ്പെട്ടിരുന്നു. എട്ട് മാസം മുൻപ് പ്രായപൂർത്തിയാകാത്ത ഈ പെണ്കുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. എന്നാൽ ഭർത്തൃവീട്ടിലെ പീഡനം സഹിക്കാനാവാതെ തിരികെയത്തിയ പെണ്കുട്ടിയെ പിതാവ് സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട് ബീഡിലെ അമ്പേജോഗായ് ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുത്താണ് യുവതി ജീവിച്ചത്. ഈ കാലത്താണ് പലതവണയായി യുവതി ക്രൂര പീഡനത്തിന് ഇരയായത്. പെൺകുട്ടി നിലവിൽ രണ്ട് മാസം ഗ‍ർഭിണിയാണ്.

പരാതിയുമായി പൊലീസിനെ പലവട്ടം സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും ഒരു പൊലീസുകാരൻ തന്നെ പിന്നീട് പീഡിപ്പിച്ചെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ട്. ഇപ്പോൾ പെൺകുട്ടിയുടെ പരാതിയിൽ ബാലവിവാഹനിരോധന നിയമപ്രകാരവും പോക്സോ വകുപ്പുകൾ ചേർത്തും പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.