കീഴാറ്റൂർ പഞ്ചായത്ത്‌ ഓഫീസിൽ തീ ഇട്ടയാൾ പോലീസ് പിടിയിൽ

  1. Home
  2. CRIME

കീഴാറ്റൂർ പഞ്ചായത്ത്‌ ഓഫീസിൽ തീ ഇട്ടയാൾ പോലീസ് പിടിയിൽ

കീഴാറ്റൂർ പഞ്ചായത്ത്‌ ഓഫീസിൽ തീ ഇട്ടയാൾ പോലീസ് പിടിയിൽ

പെരിന്തൽമണ്ണ. ഇന്ന് ഉച്ചക്കാണ് സംഭവം. ലൈഫ് ഭവന പദ്ധതിയിൽ വീടിനു അപേക്ഷ നൽകിയത് പരിഗണിച്ചില്ലെന്നു പറഞ്ഞ് പെട്രോൾ കുപ്പിയുമായി വന്ന ആലിക്കാപറമ്പ് ചുള്ളി മജീദ് ആണ് ഓഫീസിൽ കയറി തീ ഇട്ടത്. കമ്പ്യൂട്ടർ, ഫയലുകൾ എന്നിവ കത്തി നശിച്ചു. പിന്നീട് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. പോലീസ് പിടിയിലായ മജീദിനെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലാറ്റൂർ പോലീസ് കേസ്സെടുത്തു