പൊലീസ് അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു

ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ചെർപ്പുളശ്ശേരി നഗരസഭ, തൃക്കടീരി ചളവറ വെള്ളിനേഴി നെല്ലായ കുലുക്കല്ലൂർ പഞ്ചായത്തുകളിൽ താമസിച്ചു വരുന്ന അതിഥിതി തൊഴിലാളികളുടെ വിശദമായ വിവരശേഖരണം പൊലീസ് നടത്തി വരുന്നു. ഇതിനായി പ്രത്യേക അപേക്ഷ ഫോറവും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് താമസ സ്ഥലം വാടകക്ക് നൽകിയ കെട്ടിട ഉടമകൾ ഫോറം പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങി ഓരോ തൊഴിലാളികളുടെയും സമ്പൂർണ്ണ വിവരങ്ങൾ നൽകണം. വിവരങ്ങൾ സ്റ്റേഷനിൽ നൽകാതെ താമസത്തിന് കെട്ടിടങ്ങൾ നൽകിയാൽ ഉടമ ക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടി പൊലിസ് സ്വീകരിക്കും. അതിഥി തൊഴിലാളികളുടെ പൂർണ്ണ വിവരങ്ങൾ പൊലീസിന് നൽകാൻ താമസിക്കുന്ന കെട്ടിട ഉടമകൾക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ ഓഫ് പൊലീസ് ശശികുമാർ അറിയിച്ചു.