ചെർപ്പുളശ്ശേരിയിൽ മാധ്യമ പ്രവർത്തകരെ ഭീഷണി പ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

  1. Home
  2. CRIME

ചെർപ്പുളശ്ശേരിയിൽ മാധ്യമ പ്രവർത്തകരെ ഭീഷണി പ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

Cpy


ചെർപ്പുളശ്ശേരി. മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയയാളെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണിപ്പെടുത്താനുപയോഗിച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു.       സ്വർണ്ണക്കള്ളകടത്തും അതുമായി ബന്ധപ്പെട്ട് തട്ടികൊണ്ടുപോകലും നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത നൽകിയ ചെർപ്പുളശ്ശേരിയിലെ രണ്ടു മാധ്യമപ്രവർത്തകരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ തൂത പാറൽ പുളക്കുഴി വീട്ടിൽ ബഷീറിന്റെ മകൻ മുബാരിസ്  എന്നയാളെ ഇന്നലെ ചെർപ്പുളശേരി  പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ച് 20 നാണ് മാധ്യമപ്രവർത്തകരായ മുരളി മോഹൻ ന്യൂസ്‌ എഡിറ്റർ, അനുഗ്രഹ വിഷൻ,ശ്രീജിത്ത് ധ്വനി ഓൺലൈൻ എന്നിവരെ മുബാരിസ് ഭീഷണിപ്പെടുത്തിയത്. ഇരുവരും പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടു കെട്ടി. ഇത്തരത്തിലുള്ള പ്രവണതകൾക്കെതിരെ  ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എസ്  എച്ച് ഒ ശശികുമാർ അറിയിച്ചു.