ചെർപ്പുളശ്ശേരി ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം, മദ്യവും പണവും നഷ്ടപ്പെട്ടതായി സൂചന

  1. Home
  2. CRIME

ചെർപ്പുളശ്ശേരി ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം, മദ്യവും പണവും നഷ്ടപ്പെട്ടതായി സൂചന

ചെർപ്പുളശ്ശേരി ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം, മദ്യവും പണവും നഷ്ടപ്പെട്ടതായി സൂചന

ചെർപ്പുളശ്ശേരി. ഇ എം എസ് റോഡിലുള്ള ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം നടന്നതായി പോലീസ് അറിയിച്ചു.  കൗണ്ടറിൽ സൂക്ഷിച്ചിരുന്ന കോയിനുകളും നഷ്ടപ്പെട്ടിട്ടുണ്ട് . ബീവറേജ്  ഔട്ട്ലെറ്റിൽ മദ്യം വിതരണം ചെയ്യുന്ന കൗണ്ടറിനുള്ളിലൂടെയാണ്  മോഷ്ടാക്കൾ അകത്തു കടന്നതായി സംശയിക്കുന്നത്. പാലക്കാട് നിന്നും വിരലടയാള വിദഗ്ധരും മറ്റും എത്തിയശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്