\u0D28\u0D46\u0D1F\u0D4D\u0D1F\u0D42\u0D30\u0D3F\u0D32\u0D4D‍ \u0D2E\u0D4B\u200B\u0D37\u0D4D\u200B\u200B\u0D1F\u0D3E\u200B\u0D15\u0D4D\u0D15\u200B\u0D33\u0D41\u200B\u0D1F\u0D46 \u0D35\u0D3F\u200B\u0D33\u200B\u0D2F\u0D3E\u200B\u0D1F\u0D4D\u0D1F\u0D02: \u0D15\u0D1F\u0D2F\u0D41\u0D02 \u0D28\u0D47\u0D30\u0D4D‍\u0D1A\u0D4D\u0D1A\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F\u0D3F\u0D2F\u0D41\u0D02 \u0D15\u0D41\u0D24\u0D4D\u0D24\u0D3F\u0D24\u0D4D\u0D24\u0D41\u0D31\u0D28\u0D4D\u0D28\u0D4D \u0D2E\u0D4B\u0D37\u0D23\u0D02

  1. Home
  2. CRIME

നെട്ടൂരില്‍ മോ​ഷ്​​ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം: കടയും നേര്‍ച്ചപ്പെട്ടിയും കുത്തിത്തുറന്ന് മോഷണം

robbery


മ​ര​ട്: നെ​ട്ടൂ​രി​ലെ കടകളും നേര്‍ച്ചപ്പെട്ടിയും കുത്തിത്തുറന്ന് മോഷണം. നെ​ട്ടൂ​ര്‍ ത​ട്ടേ​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ര​മ​യു​ടെ ക​ട കു​ത്തി​ത്തു​റ​ന്ന് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും  പ​ണ​വും ​േമാ​ഷ്​​ടി​ച്ചു. ത​ട്ടേ​ക്കാ​ട് പ​ള്ളി​വ​ക മ​ദ്റ​സ​യു​ടെ നേ​ര്‍ച്ച​പ്പെ​ട്ടി​യും കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി. ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ ആ​ക്ര​മ​ണം വളരെ കൂടുതലുള്ള സ്ഥലമാണ് ഇവിടം. ഇപ്പോൾ മോ​ഷ്​​ടാ​ക്ക​ളു​ടെ വി​ള​യാ​ട്ട​വും ഇവർക്ക്  ഇ​ര​ട്ട​പ്ര​ഹ​ര​മാ​കു​ക​യാ​ണ്. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ ക​വ​ര്‍ച്ച ന​ട​ത്തി​യ അ​ക്ര​മി​ക​ളെ ഉ​ട​ന്‍ ക​ണ്ടെത്തണമെന്നും രാ​ത്രി പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്  പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കിയിട്ടുണ്ട്.പ​ന​ങ്ങാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.