\u0D24\u0D3F\u0D30\u0D41\u0D35\u0D28\u0D28\u0D4D\u0D24\u0D2A\u0D41\u0D30\u0D02 \u0D28\u0D17\u0D30\u0D38\u0D2D \u0D28\u0D3F\u0D15\u0D41\u0D24\u0D3F \u0D35\u0D46\u0D1F\u0D4D\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D7D \u0D06\u0D26\u0D4D\u0D2F \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D4D; \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D32\u0D3E\u0D2F\u0D24\u0D4D \u0D36\u0D4D\u0D30\u0D40\u0D15\u0D3E\u0D30\u0D4D\u0D2F\u0D24\u0D4D\u0D24\u0D46 \u0D13\u0D2B\u0D40\u0D38\u0D4D \u0D05\u0D31\u0D4D\u0D31\u0D28\u0D4D\u0D31\u0D28\u0D4D\u0D31\u0D4D.

  1. Home
  2. CRIME

തിരുവനന്തപുരം നഗരസഭ നികുതി വെട്ടിപ്പിൽ ആദ്യ അറസ്റ്റ്; പിടിയിലായത് ശ്രീകാര്യത്തെ ഓഫീസ് അറ്റന്റന്റ്.

വീട് നികുതി അടക്കം വിവിധ ഇനങ്ങളില്‍ ജനങ്ങള്‍ അടച്ച നികുതി പണം നഗരസഭ അക്കൗണ്ടിലേക്ക് അടയ്ക്കാതെ ബിജു തിരിമറി നടത്തുകയായിരുന്നു.

വീട് നികുതി അടക്കം വിവിധ ഇനങ്ങളില്‍ ജനങ്ങള്‍ അടച്ച നികുതി പണം നഗരസഭ അക്കൗണ്ടിലേക്ക് അടയ്ക്കാതെ ബിജു തിരിമറി നടത്തുകയായിരുന്നു.


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു. 

ആറ്റിപ്ര, നേമം എന്നീ മൂന്ന് സോണല്‍ ഓഫീസിലൂടെയാണ് നികുതി വെട്ടിപ്പ് നടന്നത്. ഏകദേശം 33 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നത്. ശ്രീകാര്യം സോണല്‍ ഓഫീസില്‍ മാത്രം ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നും കണ്ടെത്തിയിരുന്നു. 

ബിജുവിനെ കല്ലറയിൽ നിന്നാണ് ഇന്നലെ രാത്രി ശ്രീകാര്യം പൊലീസ് പിടികൂടിയത്. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോർപറേഷൻ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിൽ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നു. സോണൽ ഓഫീസുകളിൽ പൊതുജനങ്ങളടയ്ക്കുന്ന കരം കോർപറേഷൻ അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു. കേസിൽ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്.