\u0D05\u0D1F\u0D3F\u0D35\u0D38\u0D4D\u0D24\u0D4D\u0D30\u0D24\u0D4D\u0D24\u0D3F\u0D7D \u0D38\u0D4D\u0D35\u0D7C\u0D23\u0D02 \u0D15\u0D1F\u0D24\u0D4D\u0D24\u0D3E\u0D7B \u0D36\u0D4D\u0D30\u0D2E\u0D3F\u0D1A\u0D4D\u0D1A\u0D35\u0D7C \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D32\u0D3E\u0D2F\u0D3F

  1. Home
  2. CRIME

അടിവസ്ത്രത്തിൽ സ്വർണം കടത്താൻ ശ്രമിച്ചവർ പിടിയിലായി

പിടിയിലായി


കരിപ്പൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അഞ്ചു യാത്രക്കാരില്‍ നിന്നായി 7.5 കിലോ സ്വര്‍ണം പിടികൂടി. 3.71 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടിയുടെ ചട്ടക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ചു കടത്തുന്നതിനിടെ കോഴിക്കോട് വളയം സ്വദേശി ബഷീര്‍ , കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ് ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍ എന്നീ മൂന്നു പേര്‍ ആണ് പിടിയിലായി.

കൂടാതെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ആണ്‌ മറ്റു രണ്ട് പേര്‍ പിടിയിലായത്. തൃശൂര്‍ വെളുത്തറ സ്വദേശി നിതിന്‍ ജോര്‍ജ് , കാസര്‍കോട് മംഗല്‍പാടി സ്വദേശി അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായത്.