ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

  1. Home
  2. CRIME

ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ*


ചെർപ്പുളശ്ശേരി. അഡീഷണൽ എക്സൈസ് കമ്മീഷറുടെ നിർദ്ദേശാനുസരണം സംസ്ഥാന തലത്തിൽ നടത്തിയ കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി  ചെർപ്പുളശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷനൂജ്.കെ.ടി യുടെ നേതൃത്വത്തിൽ ചെർപ്പുളശേരി കാറൽമണ്ണ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 70 ഗ്രാം  കഞ്ചാവും  മാരുതി സ്വിഫ്റ്റ് കാറും ഉൾപ്പടെ മൂന്ന്  യുവാക്കളെ  അറസ്റ്റ് ചെയ്തു.  മണ്ണാർക്കാട് തെക്കര  മുതുവള്ളി  കാരയിൽ  വീട്ടിൽ ഉമ്മർ മകൻ അഫ്സൽ 23, അലനെല്ലൂർ  കൂമൻചിറ  ചെമ്പൻ   വീട്ടിൽ ഉമ്മർ മകൻ മുഹമ്മദ് ഫാരിസ്  23,
 അലനെല്ലൂർ  മാലികുന്ന് കാഞ്ഞിരംകടവ്   വീട്ടിൽ സെയ്ദലവി മകൻ മുഹമ്മദ് റാഷിദ്  22,എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ*

 പ്രതികളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച് വെച്ചിരുന്ന 70 ഗ്രാം കഞ്ചാവും കഞ്ചാവ്  സൂക്ഷിച്ച് വെക്കുന്നതിനും കടത്തി കൊണ്ടുവരുന്നതിനും ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാർ എന്നിവയും പിടികൂടി. 
റെയ്ഡിൽ പ്രിവെന്റീവ് ഓഫീസർമാരായ കെ.വസന്തകുമാർ,  പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ്) എ.സജീവ്,  സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്.കെ.പി,  പി. ജിതേഷ്, പ്രിദിപ്കുമാർ.പി.പി. എന്നിവർ പങ്കെടുത്തു.