തൃക്കടീരിയിൽ കരാറുകാരന്റെ പണം, ബൈക്ക് , ഫോൺ എന്നിവ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

  1. Home
  2. CRIME

തൃക്കടീരിയിൽ കരാറുകാരന്റെ പണം, ബൈക്ക് , ഫോൺ എന്നിവ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

Tr


2023 ഏപ്രിൽ 6 ന് തൃക്കടീരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പനമണ്ണ സ്വദേശിയെ ക്വട്ടേഷൻ സംഘം ആക്രമിച്ച് പണം, മോട്ടോർ സൈക്കിൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കവർന്ന കേസിലെ മുഖ്യ സൂത്രധാരന്മാരായ
9 ആം പ്രതി
ഉമ്മർ അലി (25), S/o യൂസഫ്,പുലാക്കൽ വീട്, പടിഞ്ഞാറ്റു മുറി,
ചെർപ്പുളശ്ശേരി.
10 ആം പ്രതി 
അഹമ്മദുൽ കബീർ ( 31 )
S/o സെയ്തലവി
മുതുകുറ്റി വീട്
പുന്നകുന്ന്, വാഴേങ്കട,
തൂത, മലപ്പുറം ജില്ല.
എന്നിവരെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു.
 120 ബി - ഗൂഡാലോചന, 395 - കൂട്ടായക്കവർച്ച, 201 IPC - തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് . രണ്ടു പ്രതികളുടെയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ക്വട്ടേഷൻ ആക്രമണത്തിന് എല്ലാ സഹായവും ചെയ്തത് നേരത്തെ അറസ്റ്റിലായ  മൊയ്തീൻ കുട്ടി, താജുദീൻ എന്നി പ്രതികളും തങ്ങളുമടങ്ങുന്ന നാലംഗ സംഘ മാണെന്ന് ഇന്ന് അറസ്റ്റിലായ രണ്ടു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥൻ എസ് ഐ D ഷബീബ് റഹ്മാന് മൊഴി നൽകി. 
SHO ടി ശശികുമാറിന്റെ നേതൃത്വത്തിൽ എസ് ഐ  D ഷബീബ് റഹ്മാനാണ് കേസ് അന്വേഷിക്കുന്നത്. 10 പ്രതികളുള്ള കേസിൽ 8 പേരെ പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തു. ഒളിവിലുള്ള രണ്ട് പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇന്ന് അറസ്റ്റിലായ
 രണ്ടു പ്രതികളെയും പട്ടാമ്പി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.പ്രതികളെ കോടതി റിമാൻഡ് ചെയ്തു