കാറൽമണ്ണയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുത്ത സംഭവം രണ്ടുപേർ പോലീസ് പിടിയിൽ

  1. Home
  2. CRIME

കാറൽമണ്ണയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുത്ത സംഭവം രണ്ടുപേർ പോലീസ് പിടിയിൽ

കാ


ചെർപ്പുളശ്ശേരി. കാറൽമണ്ണ 29 ൽ  വച്ച്  റോഡിൽ  സിഫ്റ്റ് കാർ വിലങ്ങിട്ട് ഓട്ടോ ഡ്രൈവറെ കത്തി കാട്ടി  ഭീഷണിപ്പെടുത്തി ഓട്ടോ തട്ടികൊണ്ടുപോയ കേസിൽ രണ്ടു പേരെ ചെർപ്പുളശേരി എസ് എച്ച് ഒ  ടി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.  20-08-2023 വൈകീട്ട് 4.30ന് കാറൽ മണ്ണ 29 ൽ  വെച്ച് കാറൽമണ്ണ തൂത കോട്ടപ്പുറത്ത് വീട്ടിൽ ബാദുഷ (28)യും, പിതാവ് മുഹമ്മദ് കോയയും ബാദുഷ  ഓടിക്കുന്ന  ഓട്ടോയിൽ പോകുമ്പോഴാണ് ആക്രമിച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുത്തത്. പ്രതികളായ മുസ്തഫ (28) S/oമുഹമ്മദലി ഒറവക്കിഴായിൽ വീട് മാരായമംഗലം, നെല്ലായ, ഷാഫി (25) S/o സുലൈമാൻ കുന്നംപാറ വീട് മാരായമംഗലം നെല്ലായ എന്നിവരെ അറസ്റ്റ് ചെയ്തു.കാറ ഓട്ടോ ഡ്രൈവർ ബാദുഷയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ട് പിതാവ് മുഹമ്മദ് കോയയെ ഓട്ടോയിൽ കൊണ്ടുപോയി  ഭീഷണി പ്പെടുത്തി കച്ചേരിക്കുന്നിൽ ഇറക്കിവിട്ട് ഷാഫി ഓട്ടോയുമായി കടന്നു കളയുകയായിരുന്നു. തട്ടിയെടുത്ത ഓട്ടോറിക്ഷ ചെർപ്പുളശ്ശേരിയിൽ നിന്നും പിടിച്ചെടുത്തു.പ്രതികളെ ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്റ്ററേറ്റ് കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി ഷാഫിയുടെ പേരിൽ ഷൊർണൂർ പൊലീസ് സ്റ്റേഷനിൽ സമാനമായ കേസ് നേരത്തെയും ഉണ്ട്.