ബ്ലേഡ് മാഫിയക്കെതിരെ വ്യാപക റെയ്ഡ്: ജില്ലയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തു.

  1. Home
  2. CRIME

ബ്ലേഡ് മാഫിയക്കെതിരെ വ്യാപക റെയ്ഡ്: ജില്ലയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തു.

illegal cash


പാലക്കാട്‌. ബ്ലേഡ് മാഫിയകൾക്കെതിരെ കർശന നടപടി എടുക്കുന്നതിൻ്റെ   ഭാഗമായി  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  നടത്തിയ പരിശോധനയിൽ Kerala Money Lenders Act പ്രകാരം വേണ്ടതായ യാതൊരുവിധ അനുമതി പത്രവും ഇല്ലാതെ നിയമവിരുദ്ധമായി അമിതലാഭത്തിനുവേണ്ടി RBI യോ സർക്കാർ ധനകാര്യസ്ഥാപനങ്ങളോ നിശ്ചയിച്ച പലിശയേക്കാൾ കൂടുതൽ പലിശ ഈടാക്കി പണമിടപാട് നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളതാണ്. ഇതിൻ്റെ ഭാഗമായി   6 കേസുകൾ രജിസ്റ്റർ ചെയുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

തൃത്താല, കസബ, പട്ടാമ്പി, ചെർപ്പുളശ്ശേരി , ചാലിശ്ശേരി, കൊല്ലങ്കോട് എന്നീ പോലീസ് സ്റ്റേഷനുകളിൽ ആണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുളളത് . റെയ്ഡിൻ്റെ ഭാഗമായി ഇടപാടുകാരിൽനിന്നും ഈടായി വാങ്ങിയിട്ടുള്ള മുദ്ര പത്രങ്ങളും ,ചെക്ക് ലീഫുകളും , ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളും, വാഹനങ്ങളും കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ജില്ലാ വ്യാപകമായി പരിശോധന നടത്തിയത്.തുടർന്നും ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു