\u0D2A\u0D4D\u0D30\u0D23\u0D2F \u0D35\u0D3F\u0D35\u0D3E\u0D39\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D2A\u0D47\u0D30\u0D3F\u0D32\u0D4D‍ \u0D2F\u0D41\u0D35\u0D3E\u0D35\u0D3F\u0D28\u0D4D \u0D15\u0D4D\u0D30\u0D42\u0D30 \u0D06\u0D15\u0D4D\u0D30\u0D2E\u0D23\u0D02

  1. Home
  2. CRIME

പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിന് ക്രൂര ആക്രമണം

aakrmanam


ന്യൂഡൽഹി: ഒളിച്ചോടി വിവാഹം ചെയ്‌തെന്ന ആരോപണത്തിൽ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ 22 കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും ജനനേന്ദ്രീയം മുറിച്ചുമാറ്റുകയും ചെയ്തു. 
പെണ്‍കുട്ടിയും യുവാവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ  ഡല്‍ഹിക്ക് പുറത്തുവെച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. വീട്ടുകാരില്‍ നിന്ന് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചതിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ വിവരമറിഞ്ഞു എത്തുകയും യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. ഡിസംബർ 22ന് ഡൽഹിയിലെ രജൗരി ഗാർഡൻ ഏരിയയിലാണ് ക്രൂര ആക്രമണമുണ്ടായത്.
സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.അക്രമികളുടെ ബന്ധുക്കള്‍ക്ക് എതിരെ യുവാവിന്റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.