\u0D15\u0D3E\u0D1F\u0D4D\u0D1F\u0D3E\u0D28\u0D2F\u0D41\u0D1F\u0D46 \u0D06\u0D15\u0D4D\u0D30\u0D2E\u0D23\u0D24\u0D4D\u0D24\u0D3F\u0D7D \u0D2F\u0D41\u0D35\u0D3E\u0D35\u0D4D \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A \u0D38\u0D02\u0D2D\u0D35\u0D02: 4 \u0D2A\u0D47\u0D7C \u0D05\u0D31\u0D38\u0D4D\u0D31\u0D4D\u0D31\u0D3F\u0D7D.

  1. Home
  2. CRIME

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: 4 പേർ അറസ്റ്റിൽ.

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം: 4 പേർ അറസ്റ്റിൽ.


ഷോളയൂർ ∙ അട്ടപ്പാടി വീട്ടിക്കുണ്ടിൽ കഴിഞ്ഞ 19ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ നാട്ടുകൽ സ്വദേശി ഷിൻ ഷാജുദ്ദീനെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടത്തറ സ്വദേശി നൗഷാദ്, തെങ്കര സ്വദേശി ഫസൽ, വല്ലപ്പുഴ സ്വദേശികളായ മുജീബ്, അബ്ദുൽ സലാം എന്നിവരാണ് അറസ്റ്റിലായത്.മരിച്ച യുവാവിനോടൊപ്പം ഉണ്ടായിരുന്നവരാണ് ഇവർ യുവാവിന്റെ മൊബൈൽ ഫോൺ കണ്ടുകിട്ടാത്തതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ കുടുങ്ങിയത്.

ചന്ദന മോഷണത്തിന് സ്ഥലത്തിൽ എത്തിയിരുന്ന നാല്‌വർസംഗം  റോഡിൽ കാട്ടാനയെ കണ്ടു സംഘം ഓടിയെങ്കിലും ഷിൻ ഷാജുദ്ദീനെ കാട്ടാന കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട മറ്റുള്ളവർ യുവാവിന്റെ മൊബൈൽ ഫോണുകളും പണവും വസ്ത്രങ്ങളുമടങ്ങിയ ബാഗ് കൈവശപ്പെടുത്തിയിരുന്നു. ഫോണുകൾ തമിഴ്നാട്ടിൽ വിറ്റതു പൊലീസ് കണ്ടെത്തി.