65 ഗ്രാം കഞ്ചാവുമായി ചെർപ്പുളശ്ശേരിയിലെ ഓട്ടോ ഡ്രൈവർ സക്കറിയ പോലീസ് പിടിയിൽ

  1. Home
  2. CRIME

65 ഗ്രാം കഞ്ചാവുമായി ചെർപ്പുളശ്ശേരിയിലെ ഓട്ടോ ഡ്രൈവർ സക്കറിയ പോലീസ് പിടിയിൽ

Sak


65 ഗ്രാം കഞ്ചാവുമായി ചെർപ്പുളശ്ശേരിയിൽ ഓട്ടോ ഡ്രൈവർ സക്കറിയ പിടിയിൽ 
ചെർപ്പുളശ്ശേരി. നഗരത്തിൽ കഞ്ചാവ് ചെറിയ പാക്കറ്റുകളിൽ ആക്കി ആവശ്യക്കാർക്ക് വിതരണം ചെയ്ത ഓട്ടോ ഡ്രൈവർ സക്കറിയ ചെർപ്പുളശ്ശേരി പോലീസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് 65 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.  പാലക്കാട് ഓങ്ങല്ലൂർ സ്വദേശി പാറക്കണ്ണി പറമ്പിൽ അബ്ദുള്ള മുസ്ലിയാരുടെ മകനാണ് സക്കറിയ ഇപ്പോൾ കുറ്റിക്കോടാണ് താമസം. ഓട്ടോയിൽ സഞ്ചരിച്ച് ആവശ്യക്കാർക്ക് കഞ്ചാവ് പാക്കറ്റുകളിലാക്കി എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.