പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം ഉത്സവം 2023 ജനുവരി 15 മുതൽ ഫെബ്രുവരി 13 കൂടി നടക്കും

  1. Home
  2. DEVOTIONAL

പുത്തനാൽക്കൽ ഭഗവതി ക്ഷേത്രം ഉത്സവം 2023 ജനുവരി 15 മുതൽ ഫെബ്രുവരി 13 കൂടി നടക്കും

puthanalkkal


ചെർപ്പുളശ്ശേരി. ഇനി മകരകുളിരിന്റെ സുഖാലസ്യത്തിൽ നിന്ന് ഉന്മാദം പകരുന്ന ഉത്സവോത്സാഹത്തിലേക്ക്. മുണ്ടകൻ കൊയ്ത കതിർ കുലകൾ തട്ടകത്തെ ഭഗവതിക്കുള്ള നൈവേദ്യാർച്ചനകളാകുന്നു. വൈവിധ്യമാർന്ന ഉള്ളടക്കത്തോടെ 2023 ലെ കാളവേലാഘോഷങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.Ppപുന്നെല്ല് ഉതിർത്ത കറ്റകൾ ഇണക്കാളകളുടെ പൊയ്ക്കോലങ്ങളുമാകും. ക ഷകജനതയുടെ മകരോത്സവത്തിന് കളമൊരുങ്ങാൻ പുത്തനാൽക്കൽ ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ നടന്ന വിശദീകരണ യോഗത്തിൽ കെ ബി രാജേന്ദ്രൻ, അനന്ദു, ജി സുബ്രഹ്മണ്യൻ, ജയപ്രകാശ്, പി കെ വിജയകൃഷ്ണൻ, പി പ്രേം കുമാർ എന്നിവർ പങ്കെടുത്തു Pp