വള്ളുവനാടൻ ഉത്സവങ്ങൾ തുടങ്ങുന്നു. പന്നിയംകുർശ്ശി പൂരം ഞായറാഴ്ച

  1. Home
  2. DEVOTIONAL

വള്ളുവനാടൻ ഉത്സവങ്ങൾ തുടങ്ങുന്നു. പന്നിയംകുർശ്ശി പൂരം ഞായറാഴ്ച

Pan


ചെർപ്പുളശ്ശേരി: വള്ളുവനാടൻ പൂരങ്ങ ൾക്ക് നാന്ദികുറിച്ചു | കൊണ്ട് പന്നിയംകുറുശ്ശി ശ്രീതിരുമാന്ധാംകുന്നിലമ്മയുടെ പൂരം ഞായറാഴ്ച ആഘോഷിയ്ക്കും. ശനിയാഴ്ച വൈകീട്ട് 6.45 ന് തിരുവാതിരക്കളി, രാത്രി 8.15 ന് പന്നിയം കുറുശ്ശി റെഡ് സ്റ്റാർ അവതിരിപ്പി ക്കുന്ന സിനിമാറ്റിക് ഡാൻസ് എന്നിവയുണ്ടാകും. ഞായറാഴ്ച പുലർച്ചെ ക്ഷേത്രസമുച്ചയത്തിൽ തുടങ്ങുന്ന ചടങ്ങുകളും ക്ഷേത്രാചാരങ്ങളും അർദ്ധരാത്രി താലപ്പൊലി യോടെ സമാപിക്കും. വൈകുന്നേരം അഞ്ചു മണിയോടെ കുറുമാപ്പള്ളി മനയിൽ നിന്നും പരമ്പരാഗത വഴിയിലൂടെ എത്തിച്ചേരുന്ന വേലയും , വടക്കു പടിഞ്ഞാറൻ വേലകളും ക്ഷേത്രം വേലയുമായി കൂട്ടിച്ചേർന്ന് വാദ്യമേളങ്ങളുടേയും, തിറ പൂതൻ എന്നിവയുടേയും അകമ്പടിയോടെ നിരക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. ചെർപ്പുളശ്ശേരി രാജേഷും സംഘവും അവതരിപ്പിയ്ക്കുന്ന പഞ്ചവാദ്യം, മേളം, കേളി,  കുഴൽപറ്റ് എന്നിവ വിശേഷാൽ പരിപാടികളായിരിക്കും.