ശബരിമലയിൽ ദർശന സമയം വർദ്ധിപ്പിച്ചു

  1. Home
  2. DEVOTIONAL

ശബരിമലയിൽ ദർശന സമയം വർദ്ധിപ്പിച്ചു

SABARIMALA


ശബരിമല അയ്യപ്പ ദർശനത്തിനുള്ള സമയം വീണ്ടും വർധിപ്പിച്ചു. ഇന്ന് ।22) മുതൽ ഉച്ചപൂജയ്ക്കു ശേഷം വൈകിട്ട് മൂന്നിന് തിരുനട തുറക്കും. മുമ്പ് ഇത് വൈകിട്ട് നാലിനായിരുന്നു.

നേരത്തേ രാവിലത്തെ അയ്യപ്പ ദർശനത്തിൻ്റെ സമയവും രണ്ട് മണിക്കൂർ വർധിപ്പിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിയെന്നത് പുലർച്ചെ മൂന്ന് മണിയാക്കി മാറ്റുകയായിരുന്നു. ക്യൂ നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടിയായി ഈ തീരുമാനം മാറി.  
ഭക്തജന തിരക്ക് വീണ്ടും വർധിച്ച സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷവും ഒരു മണിക്കൂർ കൂടുതൽ സമയം അയ്യപ്പദർശനത്തിനായി മാറ്റി വച്ചത്. നിലവിൽ പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ രാത്രി 11 വരെയും ഭക്തർക്ക് അയ്യപ്പ ദർശനത്തിന് അവസരമുണ്ട്