പാരമ്പര്യത്തിന്റെ സംഗീത ധാരയിൽ അഭിലാഷ് വെങ്കിടാചലം, ചെർപ്പുളശ്ശേരി പുത്തനാൽക്കൽ സംഗീതോത്സവം രണ്ടാം ദിവസം പിന്നിട്ടു..

  1. Home
  2. DEVOTIONAL

പാരമ്പര്യത്തിന്റെ സംഗീത ധാരയിൽ അഭിലാഷ് വെങ്കിടാചലം, ചെർപ്പുളശ്ശേരി പുത്തനാൽക്കൽ സംഗീതോത്സവം രണ്ടാം ദിവസം പിന്നിട്ടു..

പാരമ്പര്യത്തിന്റെ സംഗീത ധാരയിൽ അഭിലാഷ് വെങ്കിടാചലം, ചെർപ്പുളശ്ശേരി പുത്തനാൽക്കൽ സംഗീതോത്സവം രണ്ടാം ദിവസം പിന്നിട്ടു


ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ രണ്ടാം ദിവസമായ തിങ്കളാഴ്ച അഭിലാഷ് വെങ്കിടാചലം അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദകർക്ക് ഹരം പകർന്നു. സുരുട്ടി രാഗത്തിൽ തുടങ്ങിയ കച്ചേരിയിൽ ഗം ഗണപതി എന്ന ഗണപതി സ്തുതിയാണ് ആദ്യമായി അവതരിപ്പിച്ചത്. സരസീരുഹാസന  പ്രിയയായ ദേവിയെ സ്തുതിക്കുന്ന നാട്ടരാഗ കൃതി ഏറെ ഹൃദ്യമായി. ഉടുപ്പി ശ്രീജിത്ത് വയലിൻ, ബാലകൃഷ്ണ കമ്മത്ത് മൃദംഗം, തൃപ്പൂണിത്തുറ കണ്ണൻ ഘടം  എന്നിവരായിരുന്നു പക്കമൊരുക്കിയത്. ചൊവ്വാഴ്ച വിവേക് സദാശിവം കച്ചേരി അവതരിപ്പിക്കും