ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ആൽമരം അപകടാവസ്ഥയിൽ

  1. Home
  2. DEVOTIONAL

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ആൽമരം അപകടാവസ്ഥയിൽ

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ആൽമരം അപകടാവസ്ഥയിൽ

ചെർപ്പുളശ്ശേരി. ആലിൻ ചുവട്ടിൽ വസിക്കുന്ന ഭഗവതി എന്ന് പേര് കേട്ട പുത്തനാൽക്കൽ ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിൽ നിൽക്കുന്ന ആൽമരം ജീർണ്ണിച്ചതിനാൽ ഏതു സമയവും പൊട്ടി വീണ് അപകടാവസ്ഥയിലാണ്. വർഷങ്ങൾ പഴക്കമുള്ള ഈ ആൽമരം മൂടി വെക്കരുതെന്നു വിശ്വാസികളായ പഴമക്കാർ പറഞ്ഞിരുന്നു. എന്നാൽ പ്രശ്നം വച്ചു കൊണ്ട് ശ്രീ കോവിൽ പണിയുകയും ആൽമരം ഉള്ളിൽ നിലനിർത്തുകയും ചെയ്തു. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ആൽമരം അപകടാവസ്ഥയിൽപുത്തനാൽ എന്ന പ്രയോഗം ഭഗവതിക്കു ചാർത്തിയ ആൽമരം മുറിച്ചു മാറ്റി പുതിയ ഒരു മരം വച്ചു പിടിപ്പിച്ച് ക്ഷേത്ര ഐശ്വര്യം നിലനിർത്തി ശ്രീ കോവിൽ സംരക്ഷിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.