മാരായമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.

  1. Home
  2. DEVOTIONAL

മാരായമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.

മാരായമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി.


ചെർപ്പുളശ്ശേരി. മാരായമംഗലം  വിഷ്ണു ക്ഷേത്രത്തിൽ  വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്  ആചാര്യനായി ഏപ്രിൽ 30 മുതൽ മെയ് 7 വരെയുള്ള ദിവസങ്ങളിൽ  ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആചാര്യവരണത്തോടെ ആരംഭിച്ചു. ആന്ത്രം കുന്നത്ത് ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ തിരുവേഗപ്പുറ ദേവസ്വം ചെയർമാൻ ഡോ.എൻ.എൻ. ദേവൻ നമ്പൂതിരി യജ്ഞം ഉദ്ഘാടനം ചെയ്തു.  വെള്ളിനേഴി നാരായണൻ,  വിശ്വനാഥൻ ,  ഉണ്ണി കാവുങ്കിൽ  , ഡോ.അജിത് മാരായമംഗലം  എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.മാരായമംഗലം വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. യജ്ഞത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ 
പ്രത്യേക പൂജകൾ, വിഷ്ണു സഹസ്രനാമ പാരായണം, സമൂഹപ്രാർത്ഥന, ദീപാരാധന, നിറമാല ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ മുല്ലപറമ്പിൽ മാധവൻ, എ വേണുഗോപാലൻ , കുന്നക്കോട്ട് ശശീധരൻ  എന്നിവർ അറിയിച്ചു.