ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഞായറാഴ്ച മുതൽ

  1. Home
  2. DEVOTIONAL

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഞായറാഴ്ച മുതൽ

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഞായറാഴ്ച മുതൽ

പെരിന്തൽമണ്ണ.ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിൽ പത്താമത് വേദസാരമായ ഭാഗവത സപ്താഹം ഏപ്രിൽ 16 മുതൽ 23 കൂടി നടക്കും. കോഴിക്കോട് ജയേഷ് ശർമ്മയാണ് ആചാര്യൻ. ഞായറാഴ്ച വൈകീട്ട് കലവറ നിറക്കൽ, തുടർന്ന് ആചാര്യനെ സ്വീകരിക്കൽ തുടങ്ങിയവ നടക്കും. തന്ത്രി എടത്തറ മൂത്തേടത്തു നാരായണൻ നമ്പൂതിരി, മേൽശാന്തി കൃഷ്ണ മിശ്ര തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് ഭാഗവത സപ്താഹം അരങ്ങേറും, എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം നടക്കും. സപ്താഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു