ദേവാങ്കണം ചാരുഹരിതം " പദ്ധതിയുടെ ഭാഗമായി പൂജാ പുഷ്പോദ്യാനം ഒരുക്കി ഉത്രത്തിൽ ഭഗവതി ക്ഷേത്രം

  1. Home
  2. DEVOTIONAL

ദേവാങ്കണം ചാരുഹരിതം " പദ്ധതിയുടെ ഭാഗമായി പൂജാ പുഷ്പോദ്യാനം ഒരുക്കി ഉത്രത്തിൽ ഭഗവതി ക്ഷേത്രം

 ചാരുഹരിതം " പദ്ധതിയുടെ ഭാഗമായി പൂജാ പുഷ്പോദ്യാനം ഒരുക്കി ഉത്രത്തിൽ ഭഗവതി ക്ഷേത്രം


 ശ്രീകൃഷ്ണപുരം : ക്ഷേത്രാങ്കണങ്ങളെ ഹരിതാഭമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ മലബാർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച ദേവാങ്കണം ചാരുഹരിതം പദ്ധതിയുടെ ഭാഗമായി ഉത്രത്തിൽ കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ പൂജാ പുഷ്പോ ധ്യാനത്തിന് തുടക്കം കുറിച്ചു ക്ഷേത്രക്കുളത്തിന് അടുത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് കെ പ്രേംകുമാർ തെച്ചി തൈ നട്ട് ഉദ്ഘാടനം ചെയ്തു. അതത് ക്ഷേത്രങ്ങളിലേക്ക് പൂജയ്ക്ക് എടുക്കുന്ന പുഷ്പങ്ങൾ അതത് ക്ഷേത്രങ്ങളിൽ തന്നെ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നു സംഘാടകർ അറിയിച്ചു വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന  ചടങ്ങിൽ  കെ ശ്രീധരൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു ട്രസ്റ്റ് ബോർഡ് ചെയർമാൻ എം രാധാകൃഷ്ണൻ , വൈസ് പ്രസിഡണ്ട് കെ എം പരമേശ്വരൻ, വാർഡ് മെമ്പർ രാജാമണി, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ ഗംഗാധരൻ മാസ്റ്റർ, നാരായണൻ നമ്പൂതിരി, സി രാധാകൃഷ്ണൻ, പി കെ ശശിധരൻ  എക്സിക്യൂട്ടീവ് ഓഫീസർ സുരേന്ദ്രൻ, സംസ്കൃതി പ്രവർത്തകരായ രാജേഷ് അടയ്ക്കാപുത്തൂർ, കെ ടി ജയദേവൻ, പ്രസാദ് കരിമ്പുഴ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു