ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ പുതിയ വെളിച്ചപ്പാടിനെ തെരെഞ്ഞെടുത്തു

  1. Home
  2. DEVOTIONAL

ചെർപ്പുളശ്ശേരി അയ്യപ്പൻ കാവിൽ പുതിയ വെളിച്ചപ്പാടിനെ തെരെഞ്ഞെടുത്തു

അയ്യപ്പൻ  കാവിൽ  പുതിയ  വെളിച്ചപാടിനെ  തെരെഞ്ഞെടുത്തു


ചെർപ്പുളശേരി .  അയ്യപ്പൻ  കാവിൽ  പുതിയ  വെളിച്ചപ്പാടിനെ  തെരെഞ്ഞെടുത്തു.കവളപ്പാറ   ചോണ്ടത്ത് മണികണ്ഠനെ  ആണ്  ക്ഷേത്രത്തിലെ  പുതിയവെളിച്ചപ്പാടായി  നിയമിച്ചത്.  കന്നിമാസം  ഒന്നാംതിയ്യതി  നിറമാല മുതൽ  4 1  ദിവസം ക്ഷേത്രത്തിൽ  വ്രതമിരുന്ന ശേഷം വൃശ്ചികഒന്നിന് മുമ്പുള്ള   ശുഭ  മുഹൂർത്ഥത്തിൽ  വെളിച്ചപാടായി  കലശം    ചൊരിഞ്ഞ്  അവരോധിക്കുമെന്ന്  ദേവസ്വം  മാനേജിംഗ്  ട്രസ്റ്റി  കെ.കെ.  രഘുനാഥ്  അറിയിച്ചു.

കവളപ്പാറ  ആര്യങ്കാവ് ക്ഷേത്രത്തിലെ  വെളിച്ചപ്പാട്  ചോണ്ടത്ത്  ഉണ്ണികൃഷ്ണന്റെ  പുത്രനാണ്  മണികണ്ഠൻ.