ചെർപ്പുളശ്ശേരിക്കിനി സംഗീതരാവുകൾ... പുത്തനാൽക്കൽ സംഗീതോത്സവത്തിന് ഞായറാഴ്ച തിരി തെളിയും

  1. Home
  2. DEVOTIONAL

ചെർപ്പുളശ്ശേരിക്കിനി സംഗീതരാവുകൾ... പുത്തനാൽക്കൽ സംഗീതോത്സവത്തിന് ഞായറാഴ്ച തിരി തെളിയും

puthanalkkal


ചെർപ്പുളശ്ശേരി. രാഗ താള മേള ലയങ്ങൾ വിരിയിക്കുന്ന പുത്തനാക്കൽ സംഗീതോത്സവത്തിന് ഞായറാഴ്ച തിരിതെളിയും. വിജയദശമി നാൾവരെ നീണ്ടുനിൽക്കുന്ന സംഗീതോത്സവം പാടി തെളിഞ്ഞവരുടെയും പാടാൻ ഒരുങ്ങുന്നവരുടെയും  വേദിയായി മാറും. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അന്നേദിവസം വൈകിട്ട് 6 45 ന് കുന്നക്കുടി ബാലമുരളി കൃഷ്ണ കച്ചേരി അവതരിപ്പിക്കുംNn. തിങ്കളാഴ്ച വൈകിട്ട് 6 45 ന് അഭിലാഷ് വെങ്കിടാചലം, ചൊവ്വാഴ്ച വിവേക് സദാശിവം, ബുധനാഴ്ച വിവേക് മൂഴിക്കുളം, വ്യാഴാഴ്ച ശ്രീവത്സൻ സന്താനം,വെള്ളിയാഴ്ച എൻ ജെ നന്ദിനി,ശനിയാഴ്ച കുമാരി സ്വരാത്മിക ചെന്നൈ, ഞായറാഴ്ച പാലക്കാട് രാമ പ്രസാദ്,നവമി ദിവസമായ തിങ്കളാഴ്ച ടി എൻ എസ് കൃഷ്ണ, വിജയദശമി ദിവസം രാവിലെ വെള്ളിനേഴി സുബ്രഹ്മണ്യൻ തുടങ്ങിയ പ്രതിഭകൾ വായ്പാട്ട് അവതരിപ്പിക്കും. തുടർന്ന് പഞ്ചരത്ന കീർത്തന കൃതികളുടെ ആലാപനത്തോടെ സംഗീത കച്ചേരിസമാപിക്കും .