\u0D28\u0D3F\u0D32\u0D2E\u0D4D\u0D2A\u0D42\u0D7C \u0D15\u0D35\u0D33\u0D2A\u0D4D\u0D2A\u0D3E\u0D31 \u0D2F\u0D3F\u0D7D \u0D15\u0D47\u0D30\u0D33 \u0D2E\u0D41\u0D38\u0D4D\u0D32\u0D3F\u0D02 \u0D1C\u0D2E\u0D3E\u0D05\u0D24\u0D4D\u0D24\u0D4D \u0D2A\u0D23\u0D3F\u0D24\u0D41 \u0D28\u0D7D\u0D15\u0D41\u0D28\u0D4D\u0D28 14 \u0D2D\u0D35\u0D28\u0D19\u0D4D\u0D19\u0D33\u0D41\u0D1F\u0D46 \u0D38\u0D2E\u0D7C\u0D2A\u0D4D\u0D2A\u0D23\u0D02 \u0D28\u0D35\u0D02\u0D2C\u0D7C 12 \u0D28\u0D1F\u0D15\u0D4D\u0D15\u0D41\u0D02

  1. Home
  2. DEVOTIONAL

നിലമ്പൂർ കവളപ്പാറ യിൽ കേരള മുസ്ലിം ജമാഅത്ത് പണിതു നൽകുന്ന 14 ഭവനങ്ങളുടെ സമർപ്പണം നവംബർ 12 നടക്കും

നവംബർ 12


2019 ലെ പ്രളയത്തോടാനുബന്ധിച്ച് ഉരുൾപൊട്ടൽ ഉൾപ്പെടെ  വിവിധ ദുരന്തങ്ങൾക്ക് ഇരയായ കവളപ്പാറ പ്രദേശത്തെ 14 കുടുംബങ്ങൾക്ക്  കേരള മുസ്ലിം ജമാഅത്ത്  അതിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സഹകരണത്തോടെ  പണിത് നൽകുന്ന  14 വീടുകളുടെ സമർപ്പണം നാളെ വൈകുന്നേരം 4 മണിയ്ക്ക് കവളപ്പാറയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും. ചടങ്ങിൽ  സംസ്ഥാന ജനറൽ സെക്രട്ടറി  സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിക്കും. പി വി അൻവർ എംഎൽഎ, സയ്യിദ് ഹബീബ് കോയ തങ്ങൾ, അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് ഹബീബ് കോയ തങ്ങൾ ജിദ്ദ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി,വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി പി സൈതലവി മാസ്റ്റർ, വടശ്ശേരി ഹസൻ മുസ്ലിയാർ . ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, സി എൻ ജഅഫർ തുടങ്ങിയവർ സംസാരിക്കും.

 59 പേർ മരിക്കാനിടയായ, നിരവധിപേർ ഭവനരഹിതരായ കവളപ്പാറ ദുരന്തം നടന്ന തൊട്ടടുത്ത  ദിവസത്തിൽ സ്ഥലം സന്ദർശിച്ച  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരള മുസ്ലിം ജമാഅത്ത്  നേതാക്കൾ അരക്കോടിയിലധികം വരുന്ന അടിയന്തിര സാമ്പത്തിക സഹായങ്ങളും ശുചീകരണം, പുനരധിവാസം, അവശ്യ സഹായങ്ങൾക്ക് ഹെൽപ്പ് ഡസ്ക്കുകൾ ഉൾപ്പെടെയുള്ള  സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അന്ന് പ്രഖ്യാപിച്ച ഭവന പദ്ധതി നിലമ്പൂർ എം എൽ എ യുടെ നേതൃത്വത്തിൽ ലഭ്യമാക്കിയ 76 സെന്റ് സ്ഥലത്ത്  നിർമ്മിച്ച 14 ഭവനങ്ങളാണ് നാളെ വിവിധ കുടുംബങ്ങൾക്ക്   സമർപ്പിക്കുന്നത്. ഉരുൾപൊട്ടിയ വയനാട് പുത്തുമലയിൽ കഴിഞ്ഞദിവസം 13 വീടുകൾ സംഘടനയുടെ കീഴിൽ   സമർപ്പിച്ചിരുന്നു. കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ സി എഫ് ഗൾഫ് കൗൺസിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തിലാണ്  വീടുകളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായത്. കവളപ്പാറയിൽ 14 വീടുകൾ പണിത സ്നേഹതീരത്ത് ഒരു കൾച്ചറൽ സെന്ററും മുഴുവൻ കുടുംബങ്ങൾക്കും  പ്രയോജനപ്പെടും വിധം ഉള്ള ഒരു ശുദ്ധജല പദ്ധതിയും ഇതിനകം ഉദാരമതികളുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായി കഴിഞ്ഞു. കോവിഡ് ദുരിത കാലത്ത് അവശ്യ ഭക്ഷ്യധാന്യങ്ങൾ മരുന്നുകൾ എന്നിവ രാജ്യത്തുടനീളം വിതരണം ചെയ്യുകയും,ഐസലേഷൻ, ഫസ്റ്റ് ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിലും, മറ്റും കൊവിഡ് ബാധിതർക്കും  കൊവിഡ് മൂലം മരണപ്പെട്ട വർക്കും   ആവശ്യമായ പരിചരണങ്ങൾ നൽകിയും സംഘടനയുടെ സന്നദ്ധ വളണ്ടിയേഴ്സ് സാന്ത്വനം എമർജൻസി ടീം സദാ   കർമ്മനിരതരായിരുന്നു.

ഐ സി എഫ് നേതൃത്വത്തിൽ  രണ്ടു കോടിയോളം രൂപ ചെലവഴിച്ച് മലപ്പുറത്തും വയനാടും ഓക്സിജൻ പ്ലാന്റുകളുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ്. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി (ചെയർമാൻ, സ്വാഗതസംഘം)  ഇബ്രാഹിം സഖാഫി ചുങ്കത്തറ (ജനറൽ കൺവീനർ, സ്വാഗതസംഘം) റഷീദ് മുസ്ലിയാർ മുണ്ടേരി (കൺവീനർ സ്വാഗതസംഘം).