പുത്തനാൽക്കൽ പ്രതിഷ്ഠ ദിനം ഭക്തി സാന്ദ്രമായി

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠ ദിനം ഭക്തി സാന്ദ്രമായി. രാവിലെ പാതിരിക്കുന്നത്ത് സുരേഷ് നമ്പൂതിരിയുടെ നേതൃത്വത്തിൽ പായസ ഹോമം നടത്തി. തുടർന്ന് ദ്രവ്യ കലശാഭിഷേകവും, മഹാ ഗുരുതിയും നടന്നു. വൈകീട് നടക്കുന്ന സർപ്പ ബലിയോടെ ചടങ്ങുകൾ അവസാനിക്കും.