\u0D32\u0D46\u0D31\u0D4D\u0D31\u0D4D\u0D38\u0D4D \u0D38\u0D4D\u0D31\u0D4D\u0D31\u0D3E\u0D7C\u0D1F\u0D4D\u0D1F\u0D4D; \u0D35\u0D33\u0D23\u0D4D\u0D1F\u0D3F\u0D2F\u0D47\u0D34\u0D4D\u0D38\u0D4D \u0D2E\u0D40\u0D31\u0D4D\u0D31\u0D4D \u0D38\u0D02\u0D18\u0D1F\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41.

  1. Home
  2. DEVOTIONAL

ലെറ്റ്സ് സ്റ്റാർട്ട്; വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

ലെറ്റ്സ് സ്റ്റാർട്ട്; വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു


തൃപ്രയാർ: ഡിസംബര്‍ 5 ന് മുത്തുള്ളിയാല്‍ സാം പാലസില്‍ വെച്ച് നടക്കുന്ന തൃശൂർ ജില്ലാ കാമ്പസ് അസംബ്ലിയുടെ ഭാഗമായി തൃപ്രയാർ വ്യാപാരഭവൻ ഹാളിൽ വെച്ചു കൊണ്ട് ലെറ്റ്സ്‌ സ്റ്റാർട്ട്‌ ;വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു. എസ് വൈ എസ് തൃശൂർ ജില്ല പബ്ലിക് റിലേഷൻ  ഓഫീസർ ബഷീർ അശ്റഫി ക്ലാസിന് നേതൃത്വം നൽകി. ഹുസൈൻ സഖാഫി അധ്യക്ഷത വഹിച്ച സംഗമത്തിൽ മുഹ്സിൻ വൈക്കോച്ചിറ സ്വാഗതവും ഹാരിസ് ചേർപ്പ് നന്ദിയും പറഞ്ഞു. എസ് എസ് എഫ് തൃശൂർ ജില്ലാ സെക്രട്ടറിമാരായ  മുനീർ ഖാദിരി, അനസ് ചേലക്കര എന്നിവർ സംബന്ധിച്ചു.