\u0D2E\u0D3E\u0D30\u0D3E\u0D2F\u0D2E\u0D02\u0D17\u0D32\u0D02 \u0D15\u0D41\u0D33\u0D2A\u0D4D\u0D2A\u0D1F \u0D36\u0D4D\u0D30\u0D40 \u0D05\u0D2F\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D7B \u0D15\u0D3E\u0D35\u0D3F\u0D32\u0D46 \u0D2A\u0D3E\u0D1F\u0D4D\u0D1F\u0D41\u0D18\u0D4B\u0D37\u0D35\u0D41\u0D02, \u0D24\u0D3E\u0D32\u0D2A\u0D4D\u0D2A\u0D4A\u0D32\u0D3F\u0D2F\u0D41\u0D02 2022 \u0D1C\u0D28\u0D41\u0D35\u0D30\u0D3F 7,8 \u0D0E\u0D28\u0D4D\u0D28\u0D40 \u0D26\u0D3F\u0D35\u0D38\u0D19\u0D4D\u0D19\u0D33\u0D3F\u0D7D

  1. Home
  2. DEVOTIONAL

മാരായമംഗലം കുളപ്പട ശ്രീ അയ്യപ്പൻ കാവിലെ പാട്ടുഘോഷവും, താലപ്പൊലിയും 2022 ജനുവരി 7,8 എന്നീ ദിവസങ്ങളിൽ

താലപ്പൊലിയും


ചെർപ്പുളശ്ശേരി :മാരായമംഗലം കുളപ്പട ശ്രീ അയ്യപ്പൻ കാവിലെ പാട്ടുഘോഷവും, താലപ്പൊലിയും 2022 ജനുവരി 7,8(ധനു 23,24)വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ആഘോഷിക്കും.

 ജനുവരി 7 (പാട്ടുഘോഷം ) ദിവസം വൈകുന്നേരം 3മണിക്ക് പാട്ട് കൂറയിടൽ, വൈകിട്ട്  6.15ന് ദീപാരാധന.
രാത്രി 7മണിക്ക് ഭജന,8മണിക്ക് അന്നദാനം, 8.30 ന് കുളപ്പടയിലെ കലാകാരികൾ അവതരിപ്പിക്കുന്ന "ഓണക്കളി"  തുടർന്ന്  കേളി കളംപാട്ട് എന്നിവയും ഉണ്ടാകും.

ജനുവരി 8ന് താലപ്പൊലി ദിവസം രാവിലെ 6മണിക്ക് ഉഷപൂജ, 11മണിമുതൽ അന്നദാനം , 3മണിക്ക്  നാടൻ കലാരൂപ ങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടു കൂടി മാവേലിക്കര ഗണപതി തിടമ്പേറ്റുന്ന വേല പുറപ്പാട്.. 6 മണിക്ക്  വേലവരവ്, ദീപാരാധന, ഭജന, 8.30 ന്  ഡബിൾ തായമ്പക (അവതരണം : മാർഗി രഹിത കൃഷ്ണദാസ് &മാർഗി ശോഭിത കൃഷ്ണദാസ്.)തുടർന്ന് കളംപാട്ട്, താലം നിരത്തൽ, കൂറവലിയോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിക്കും.