ആനമങ്ങാട് അത്തിക്കോട് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി വ്യാഴാഴ്ച

പെരിന്തൽമണ്ണ.ആനമങ്ങാട് അത്തിക്കോട് നരസിംഹ മൂർത്തി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷം, ലക്ഷാർച്ചന എന്നീ ആഘോഷങ്ങൾ മെയ് 4 ന് വ്യാഴാഴ്ച നടക്കും . തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി രതീഷ് ജാലമന എന്നിവർ കാർമികത്വം വഹിക്കും. പ്രസാദ ഊട്ട്, നൃത്തനൃത്യങ്ങൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.