നിറഞ്ഞ സദസ്സിന് അമൃത വർഷമായി എൻ ജെ നന്ദിനിയുടെ സംഗീതകച്ചേരി

ചെർപ്പുളശ്ശേരി. പുത്തനാൽ ക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ആറാം ദിവസമായ വെള്ളിയാഴ്ച എൻ ജെ നന്ദിനി അവതരിപ്പിച്ച സംഗീത കച്ചേരി സദസ്സിന് വേറിട്ട അനുഭവമായി . ജ്ഞാനവും പ്രയോഗത്തിലെ ഗരിമയും ഒത്തിണങ്ങിയ എൻ ജെ നന്ദിനിയുടെ ശൈലി ഏവരെയും ആകർഷിക്കുന്നതാണ്.
ഗൗരി മനോഹരിയാണ് തുടക്കം " ഗോഭില്ലു സപ്തസ്വര "എന്ന ജഗമോഹിനി രാഗത്തിലുള്ള ത്യാഗരാജ കൃതിയെ തുടർന്ന് ധന്യാസി രാഗത്തിലുള്ള "മീനലോചന ലബാല..." എന്ന ശ്യാമശാസ്ത്രി കൃതിയാണ് അവതരിപ്പിച്ചത്. ഹമീർ കല്യാണിയുടെ സൗഖ്യം പകർന്ന ഗംഗേയവസന വ്യത്യസ്തമായ ശ്രവ്യാനുഭവം പകർന്നു.
സുനിത ശങ്കർ വയലിനിലും,ഗുരുവായൂർ സനോജ് മൃദംഗത്തിലും, കുറിച്ചിത്താനം അനന്തകൃഷ്ണൻ ഘടത്തിലും കച്ചേരിക്ക് പക്കമേളം ഒരുക്കി.
ശനിയാഴ്ച വൈകിട്ട് 6 45 ന് കുമാരി സ്വരാത്മിക ചെന്നൈ കച്ചേരി അവതരിപ്പിക്കും