തുലാവർഷത്തോടൊപ്പം രാഗധാരയായി പെയ്തിറങ്ങിയ പാലക്കാട് രാമ പ്രസാദിന്റെ സംഗീത കച്ചേരി

  1. Home
  2. DEVOTIONAL

തുലാവർഷത്തോടൊപ്പം രാഗധാരയായി പെയ്തിറങ്ങിയ പാലക്കാട് രാമ പ്രസാദിന്റെ സംഗീത കച്ചേരി

തുലാവർഷത്തോടൊപ്പം രാഗധാരയായി പെയ്തിറങ്ങിയ പാലക്കാട് രാമ പ്രസാദിന്റെ സംഗീത കച്ചേരി

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ ഡോക്ടർ പാലക്കാട് രാമ പ്രസാദ് അവതരിപ്പിച്ച സംഗീതക്കച്ചേരി ആസ്വാദകരുടെ മനം നിറച്ചു .ഹംസധ്വനി രാഗത്തിൽ ദേവി സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. മാരവൈരീ രമണി എന്ന നാസിക ഭൂഷണി രാഗത്തിലുള്ള  ത്യാഗരാജ കീർത്തനം രാമ പ്രസാദിന്റെ സംഗീത വഴിയിലുള്ള പ്രാവീണ്യം തെളിയിക്കുന്നതായിരുന്നു.  തിരുവനന്തപുരം സമ്പത്ത് വയലിനിലും, കെ വി പ്രസാദ് മൃദംഗത്തിലും, കോട്ടയം ഉണ്ണികൃഷ്ണൻ ഘടത്തിലും പക്കമേളം ഒരുക്കി.നവമി ദിവസമായ തിങ്കളാഴ്ച ടി എൻ എസ് കൃഷ്ണ കച്ചേരി അവതരിപ്പിക്കും. ചൊവ്വാഴ്ച രാവിലെ വിജയദശമി  ദിവസം നടക്കുന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനങ്ങളുടെ ആലാപനത്തോടെ ഈ വർഷത്തെ സംഗീതോത്സവം സമാപിക്കും