കറോച്ചിക്കാവിൽ പൊങ്കാല നൈവേദ്യം ഭക്തിസാന്ദ്രമായി

  1. Home
  2. DEVOTIONAL

കറോച്ചിക്കാവിൽ പൊങ്കാല നൈവേദ്യം ഭക്തിസാന്ദ്രമായി

കറോച്ചിക്കാവിൽ പൊങ്കാല നൈവേദ്യം*


ചെർപ്പുളശ്ശേരി.മാരായമംഗലം കറോച്ചിക്കാവ് വന ദുർഗാ ദേവീ ക്ഷേത്രത്തിൽ വർഷംതോറും നടത്തി വരാറുള്ള തുലാമാസ നിവേദ്യമായ കറോച്ചി പൊങ്കാലയും വിശേഷാൽ താന്ത്രിക പൂജയും പൂമൂടലും  തന്ത്രി  അകത്തേകുന്നത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ  നടത്തി. കറോച്ചിക്കാവിൽ പൊങ്കാല നൈവേദ്യം*
 സോപാന സംഗീത ഗായകനായ മുളയങ്കാവ് എൻ പി രാമദാസൻ  അവതരിപ്പിച്ച അഷ്ടപദിയും ഉണ്ടായിരുന്നു. 
ക്ഷേത്രകമ്മിറ്റിക്കു വേണ്ടി തന്ത്രി അകത്തേകുന്നത്ത് മന കൃഷ്ണൻ നമ്പൂതിരിപ്പാട് സോപാന സംഗീതജ്ഞനായ എൻ പി രാമദാസനെ ആദരിച്ചു.
നൂറുകണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി.