\u0D2A\u0D30\u0D3F\u0D2E\u0D3F\u0D24\u0D3F\u0D15\u0D33\u0D46 \u0D2E\u0D31\u0D3F\u0D15\u0D1F\u0D28\u0D4D\u0D28\u0D4D \u0D30\u0D3E\u0D02\u0D2C\u0D3E\u0D2C\u0D41 \u0D35\u0D28\u0D4D\u0D28\u0D41, \u0D0E\u0D28\u0D4D\u0D28\u0D41\u0D02 \u0D24\u0D41\u0D23\u0D2F\u0D3E\u0D2F \u0D05\u0D2F\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D28\u0D46 \u0D35\u0D23\u0D19\u0D4D\u0D19\u0D3E\u0D7B.

  1. Home
  2. DEVOTIONAL

പരിമിതികളെ മറികടന്ന് രാംബാബു വന്നു, എന്നും തുണയായ അയ്യപ്പനെ വണങ്ങാൻ.

പരിമിതികളെ മറികടന്ന് രാംബാബു വന്നു, എന്നും തുണയായ അയ്യപ്പനെ വണങ്ങാൻ.


രാം ബാബു ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് സന്നിധാനത്തെത്തി ഹരിഹരസുതനെ വണങ്ങിയത്. 27ാം തവണയും തനിക്ക് പതിനെട്ടാം പടി കയറാൻ തുണയേകുന്നത് അയ്യപ്പചൈതന്യമാണെന്ന് രാം ബാബു പറയുന്നു. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത രാം ബാബു ആദ്യം മലകയറിയത് 1990 ലാണ്. തുടർന്ന് ചില വർഷങ്ങൾ ഒഴികെ തീർത്ഥാടനത്തിന് ശബരിമല സന്നിധിയിലെത്തുന്നു.ഒറ്റയ്ക്കാണ് യാത്ര.ആന്ധ്രാ പ്രദേശിലെ അനന്തപുരം  ടൗണിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അയ്യപ്പ മന്ത്രങ്ങളും ശരണം വിളികളുമാണ് മനസ്സ് നിറയെ. ബംഗളൂരു വരെ ബസ്സിലും തുടർന്ന് ചെങ്ങന്നൂർ വരെ ട്രയിനിലുമായിരുന്നു യാത്ര. ചെങ്ങന്നൂരിൽ നിന്ന് ബസ്സിന് പമ്പയിലെത്തി. അയ്യപ്പന്റെ അനുഗ്രഹമാണ് തനിക്ക് ബുദ്ധിമുട്ടില്ലാതെ മലകയറ്റം സാധ്യമാക്കുന്നതെന്ന് രാംബാബു പറയുന്നു.