\u0D36\u0D2C\u0D30\u0D3F\u0D2E\u0D32 \u0D24\u0D40\u0D7C\u0D24\u0D4D\u0D25\u0D3E\u0D1F\u0D28\u0D02: \u0D15\u0D3E\u0D28\u0D28 \u0D2A\u0D3E\u0D24 \u0D35\u0D34\u0D3F\u0D2F\u0D41\u0D33\u0D4D\u0D33 \u0D24\u0D40\u0D7C\u0D24\u0D4D\u0D25\u0D3E\u0D1F\u0D28 \u0D38\u0D2E\u0D2F\u0D02 \u0D26\u0D40\u0D7C\u0D18\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. DEVOTIONAL

ശബരിമല തീർത്ഥാടനം: കാനന പാത വഴിയുള്ള തീർത്ഥാടന സമയം ദീർഘിപ്പിച്ചു

ശബരിമല തീർത്ഥാടനം: കാനന പാത വഴിയുള്ള തീർത്ഥാടന സമയം ദീർഘിപ്പിച്ചു


കാനനപാതയുടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലും മകരവിളക്കുമായി ബന്ധപ്പെട്ട് എരുമേലി ചന്ദനക്കുടം, പേട്ട തുള്ളൽ എന്നിവ പരിഗണിച്ചും തീർത്ഥാടകരുടെ എണ്ണത്തിൽ വരുന്ന വർധനവ് കണക്കിലെടുത്തും വനം-പോലീസ്  വകുപ്പുമായി ചർച്ച ചെയ്ത  ശേഷം എല്ലാ മുൻകരുതലുകളും സ്വീകരിച്ച്  കാനനപാത വഴിയുള്ള തീർത്ഥാടന സമയം വർധിപ്പിച്ച് ജില്ല കളക്ടർ ഉത്തരവായി. എരുമേലി കോയിക്കൽ വഴി രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും അഴുത വഴി രാവിലെ 7 മണിമുതൽ ഉച്ചകഴിഞ്ഞ് 3  മണിവരെയും മുക്കുഴി വഴി  രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും പ്രവേശനം ക്രമീകരിച്ചു.