ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം തുടങ്ങി

  1. Home
  2. DEVOTIONAL

ആനമങ്ങാട് കുന്നിൻമേൽ ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം തുടങ്ങി

ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം


ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിൽ  കിഴക്കേടത്ത് മന ഹരിനാരായണൻ നമ്പൂതിരി ആചാര്യനായി ദേവി ഭാഗവത നവാഹത്തിന് തുടക്കമായി.ക്ഷേത്രം മേൽശാന്തി തെക്കും പറമ്പത്ത് വാസുദേവൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു യജ്ഞാചാര്യൻ  കിഴക്കേടത്ത്മനഹരി നാരായണൻ നമ്പൂതിരി, ക്ഷേത്രം തന്ത്രി  എടത്ര മൂത്തേടത്ത് നാരായണൻ നമ്പൂതിരി, ട്രസ്റ്റ് ബോർഡ് ചെയർമാൻ നാരായണൻ അവനൂർ, മാച്ചാട്ട് രാമനുണ്ണി മൂസ്, പാർവതി അന്തർജനം, എ.ദാമോദരൻ നായർ,രുഗ്മിണിയമ്മ,  ചിന്നു അമ്മ,പി പി ചന്ദ്രശേഖരൻ എന്നിവർ നവ ദീപം തെളിയിച്ചു.ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം
 യജ്ഞ വേദിയിൽ എല്ലാ ദിവസവും പ്രമുഖ തന്ത്രിവര്യൻ കാശാങ്കോട്ടം സുനേശൻ നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരിഎന്നിവരുടെ കാർമികത്വത്തിൽ കാലത്ത് ഗണപതിഹോമവും വൈകിട്ട് ഭഗവത് സേവയും, നടത്തപ്പെടുന്നതാണ്. യജ്ഞ ദിവസങ്ങളിൽ എല്ലാ ദിവസവുംനിറപറ സമർപ്പണവും നടത്താവുന്നതാണ്  യജ്ഞം 22ന് ഞായറാഴ്ച ഉച്ചയ്ക്ക്  സമാപിക്കും.
 15ന് ഞായറാഴ്ച വൈകിട്ട് 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ കുമാരി പൂജയും, 16ന് തിങ്കളാഴ്ച ശ്രീകൃഷ്ണാവതാരം, 17ന് ചൊവ്വാഴ്ച മാതൃപൂജയും,19ന് വ്യാഴാഴ്ച പാർവതി പരിണയം ( പുടവ സമർപ്പണം പ്രധാനം) 20ന് വെള്ളിയാഴ്ച നൃത്ത വാദ്യ സംഗീത സമന്യത്തോടെ  മഹാ ഭഗവത് സേവയും 21ന് ശനിയാഴ്ച വൈകിട്ട് മഹാ സർവൈശ്വര്യ  പൂജയും, യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു