സംഗീതത്തിന്റെ പുതുവഴിയിലൂടെ പ്രേക്ഷകരിൽ നവ്യാനുഭവം പടർത്തിയ ശ്രീവത്സൻ സന്താനത്തിന്റെ കച്ചേരി

  1. Home
  2. DEVOTIONAL

സംഗീതത്തിന്റെ പുതുവഴിയിലൂടെ പ്രേക്ഷകരിൽ നവ്യാനുഭവം പടർത്തിയ ശ്രീവത്സൻ സന്താനത്തിന്റെ കച്ചേരി

സംഗീതത്തിന്റെ പുതുവഴിയിലൂടെ പ്രേക്ഷകരിൽ നവ്യാനുഭവം പടർത്തിയ ശ്രീവത്സൻ സന്താനത്തിന്റെ കച്ചേരി

ചെർപ്പുളശ്ശേരി. പുത്തൻ ആൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ അഞ്ചാം ദിവസമായ വ്യാഴാഴ്ച ശ്രീവൽസൻ സന്താനം അവതരിപ്പിച്ച സംഗീത കച്ചേരി പ്രേക്ഷകർക്ക് നവ്യാനുഭൂതി പടർത്തി . അടിത്തട്ടു കാണുന്ന സ്വച്ചതയോടെ ഒഴുകുന്ന അരുവി പോലെ തെളിഞ്ഞ പാട്ടുവഴിയിൽ കേദാരഗൗള വർണ്ണത്തോടെ തുടങ്ങിയ കച്ചേരി ദർബാർ രാഗത്തിൽ ലോചനാ.. കമലലോചനാ.. എന്ന കൃതിയോടെയാണ് തുടർന്നത്. പന്തുവരാളി രാഗത്തിൽ പ്രൗഢമായ രാമ സ്തുതിക്കുശേഷം യദുകുല കാംബോജിയിലുള്ള ഹെച്ചരിക..എന്ന കൃതി ആസ്വാദകരുടെ മനം നിറച്ചു. ഭൈരവി കൃതിയുടെ വിസ്താരം ഗായകന്റെ കൃതഹസ്തത വെളിപ്പെടുത്തി.വി വി എസ് മുരാരി വയലിൻ, വിജയ് നടേശൻ മൃദംഗം, ഉടുപ്പി ശ്രീകാന്ത് ഗഞ്ചിറ എന്നിവയിൽ പക്കമേളമൊരുക്കി.വെള്ളിയാഴ്ച എൻ ജെ നന്ദിനി വായ്പ്പാട്ട് അവതരിപ്പിക്കും.