പ്രസിദ്ധമായ തൂത കാളവേല ഇന്ന്, പൂരം നാളെ

  1. Home
  2. DEVOTIONAL

പ്രസിദ്ധമായ തൂത കാളവേല ഇന്ന്, പൂരം നാളെ

പ്രസിദ്ധമായ തൂത കാളവേല ഇന്ന്, പൂരം നാളെ


ചെർപ്പുളശ്ശേരി. വള്ളുവനാടൻ കാവുത്സവങ്ങളിൽ പ്രസിദ്ധമായ തൂത ഭഗവതി ക്ഷേത്രത്തിൽ കാള വേല ഇന്ന് നടക്കും. തട്ടകത്തിൽ വിവിധ ദേശങ്ങളിൽ നിന്നും ഇണ കാള കോലങ്ങൾ ദേവീ സന്നിധിയിൽ ഒഴുകിയെത്തും. വാദ്യ ഘോഷങ്ങളുടെ ആരവം കൊണ്ട് തട്ടകം ശബ്ദമുഖരിതമായിക്കഴിഞ്ഞു.50 ലധികം കാള കോലങ്ങൾ രാത്രിയോടെ കുന്നിറങ്ങി കാള പറമ്പിൽ അണിനിരക്കും. വർണ്ണ മനോഹരമായ ഈ ദൃശ്യ അനുഭവം നുകരാൻ ആയിരങ്ങൾ തൂത കാവിൽ എത്തും. നാളെ പൂരം.. വൈകീട്ട് നടക്കുന്ന വേല വരവും കുട മാറ്റവും നായനാനുഭവത്തിന്റെ മാരിവില്ല് തീർക്കും