\u0D26\u0D15\u0D4D\u0D37\u0D3F\u0D23 \u0D2E\u0D32\u0D2C\u0D3E\u0D31\u0D3F\u0D32\u0D46 \u0D2A\u0D4D\u0D30\u0D38\u0D3F\u0D26\u0D4D\u0D27 \u0D24\u0D40\u0D7C\u0D24\u0D4D\u0D25\u0D3E\u0D1F\u0D28 \u0D15\u0D47\u0D28\u0D4D\u0D26\u0D4D\u0D30\u0D2E\u0D3E\u0D2F \u0D12\u0D1F\u0D2E\u0D32 \u0D2E\u0D16\u0D3E\u0D2E\u0D3F\u0D32\u0D46 \u0D28\u0D47\u0D7C\u0D1A\u0D4D\u0D1A\u0D15\u0D4D\u0D15\u0D4D (\u0D1C\u0D28\u0D41\u0D35\u0D30\u0D3F 16) \u0D1E\u0D3E\u0D2F\u0D31\u0D3E\u0D34\u0D4D\u0D1A \u0D15\u0D4A\u0D1F\u0D3F\u0D2F\u0D47\u0D31\u0D41\u0D02.

  1. Home
  2. DEVOTIONAL

ദക്ഷിണ മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല മഖാമിലെ നേർച്ചക്ക് (ജനുവരി 16) ഞായറാഴ്ച കൊടിയേറും.

 ഒടമല മഖാമിലെ


പെരിന്തൽമണ്ണ: സുഖ സൗഖ്യങ്ങൾ തേടി നാനാ ദിക്കുകളിൽ നിന്നും ജാതി മത ഭേദമന്യേയുള്ള വിശ്വാസികൾ ഒടമല മഖാമിൽ എത്തുന്നത് പതിവാണ്. ഒടമല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയയുടെ പേരിൽ എല്ലാവർഷവും ആണ്ടു നേര്‍ച്ച സംഘടിപ്പിച്ചു വരുന്നുണ്ട്.

ഞായാറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി  കൊടിയേറ്റുന്നതോടെ നാലു മാസം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് തുടക്കമാകും. ഒടമല മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. 
 
നേർച്ചയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി , യുവ സംഗമം, സൗഹൃദ സമ്മേളനം,മത പ്രഭാഷണം, പ്രാർത്ഥനാ സമ്മേളനം, മൗലിദ് പാരായണം തുടങ്ങിയ പരിപാടികൾ നടക്കും. മെയ് 15ന് ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെയാണ് നേർച്ച സമാപിക്കുക.