\u0D15\u0D7D\u0D2A\u0D3E\u0D24\u0D4D\u0D24\u0D3F\u0D2F\u0D3F\u0D7D \u0D07\u0D28\u0D4D\u0D28\u0D4D \u0D2E\u0D42\u0D28\u0D4D\u0D28\u0D3E\u0D02 \u0D24\u0D47\u0D30\u0D41\u0D24\u0D4D\u0D38\u0D35\u0D02.

  1. Home
  2. DEVOTIONAL

കൽപാത്തിയിൽ ഇന്ന് മൂന്നാം തേരുത്സവം.

കൽപാത്തിയിൽ ഇന്ന് മൂന്നാം തേരുത്സവം.


പാലക്കാട് ∙ കൽപാത്തിയിൽ ഇന്നു മൂന്നാം തേരുത്സവം. ആഘോഷങ്ങൾക്കും ജനപങ്കാളിത്തത്തിനും കർശന നിയന്ത്രണം ഉണ്ടെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കും രഥപ്രയാണത്തിനും തടസ്സമില്ല. കൽപാത്തി ഗ്രാമത്തിലുള്ളവർക്കു മാത്രമാണു പ്രവേശനം. തേരു വലിക്കുന്നതും ഇവരാണ്.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാരണം കൽപാത്തിക്കു പുറത്തു നിന്നുള്ളവർക്ക് ഇന്നു രഥോത്സവ ചടങ്ങുകൾ തീരും വരെ ഗ്രാമത്തിലേക്കു പ്രവേശനം ഇല്ല. എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.