പുത്തനാൽക്കൽ നവരാത്രി മണ്ഡപത്തിൽ രാഗ ധാരയായി വിവേക് സദാശിവത്തിന്റെ സംഗീത കച്ചേരി

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി സംഗീതോത്സവത്തിൽ വിവേക് സദാശിവം അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദകർക്ക് ഹൃദ്യമായി. മുത്തുസ്വാമി ദീക്ഷിതരുടെ പരമ്പരയിലെ കണ്ണിചേരുന്ന യുവ ഗായകനാണ് വിവേക് സദാശിവം. സാവേരി വർണ്ണത്തിൽ തുടങ്ങിയ കച്ചേരി പന്തുവരാളിയിൽ ത്യാഗരാജ കൃതിയോടെ തുടർന്നു.
ശങ്കരാഭരണത്തിന്റെ സമസ്തഭാവവും ആവാഹിച്ച ആലാപനം ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു.
ഗോകുൽ ആലംകോട് വയലിനിലും, സി എൻ കാശിനാഥ് മൃദംഗത്തിലും, ദീപു ഏലംകുളം ഘടത്തിലും പക്കമേളം ഒരുക്കി. ബുധനാഴ്ച വിവേക് മൂഴിക്കുളം പ്രധാനകച്ചേരി അവതരിപ്പിക്കും