\u0D35\u0D43\u0D36\u0D4D\u0D1A\u0D3F\u0D15 \u0D2A\u0D41\u0D32\u0D30\u0D3F\u0D2F\u0D3F\u0D7D \u0D1A\u0D46\u0D7C\u0D2A\u0D4D\u0D2A\u0D41\u0D33\u0D36\u0D4D\u0D36\u0D47\u0D30\u0D3F \u0D05\u0D2F\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D7B\u0D15\u0D3E\u0D35\u0D3F\u0D7D \u0D2A\u0D41\u0D23\u0D4D\u0D2F\u0D02 \u0D2A\u0D42\u0D19\u0D4D\u0D15\u0D3E\u0D35\u0D28\u0D02 \u0D07\u0D7B\u0D2B\u0D7C\u0D2E\u0D47\u0D37\u0D7B \u0D38\u0D46\u0D7B\u0D4D\u0D31\u0D7C \u0D28\u0D41 \u0D24\u0D41\u0D1F\u0D15\u0D4D\u0D15\u0D02

  1. Home
  2. DEVOTIONAL

വൃശ്ചിക പുലരിയിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ പുണ്യം പൂങ്കാവനം ഇൻഫർമേഷൻ സെൻ്റർ നു തുടക്കം

cs


ചെർപ്പുളശ്ശേരി . കലിയുഗവരദനും , കാനനവാസനും , മത സൗഹാർദത്തിൻ്റെ കാവലാളുമായ ശ്രീ ധർമ്മശാസ്താവിൻ്റെ ശബരിമലയെ പൂങ്കാവനമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ  i G P പി.വിജയൻ IPS അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പ്രവർത്തനങ്ങൾ വളരെ ആവേശപൂർവ്വം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭക്തർ ഏറ്റെടുത്ത് പ്രവർത്തനങ്ങൾ നടത്തിവരികയാണ് ആയതിൻ്റെ പാലക്കാട് ജില്ലാ കർമ്മപദ്ധതികളുടെ ഭാഗമായി മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻകാവിൽ വൃശ്ചികമാസാരംഭത്തിൽ തന്നെ പുണ്യം പൂങ്കാവനം ഇൻഫർമേഷൻ സെൻ്ററിന് തുടക്കം കുറിച്ചു ശബരിമല മുൻ മേൽശാന്തിയും നിലവിലെ അയ്യപ്പൻകാവാലെ മേൽശാന്തിയുമായ തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച ചടങ്ങ്

cs

മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളി ഉദ്ഘാടനം നിർവ്വഹിച്ച  ,ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വൃക്ഷ പ്രസാദം തൈ വിതരണ ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ വളളൂർ രാമകൃഷ്ണൻ നിർവ്വഹിച്ചു ചടങ്ങിൽ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ എല്ലാ ഗുരുസ്വാമിമാരേയും ആദരിച്ചു. ശബരിമലയിലേക്ക് മാലയിട്ട് യാത്രയാവുന്ന അയ്യപ്പ ഭക്തർ അനുഷ്ടിക്കേണ്ട കർമ്മങ്ങൾ വിശദീകരിക്കുന്ന പുണ്യം പൂങ്കാവനത്തിൻ്റെ സപ്ത കർമ്മങ്ങളുടെ ലഘുലേഖ വിതരണം ശബരി ഗ്രൂപ്പ് പി.ശ്രീകുമാർ നിർവ്വഹിച്ചു , വെറുമൊരു ഇൻഫർമേഷൻ സെൻറർ എന്നതിനപ്പുറം " നമുക്കൊരുമിക്കാം പ്ലാസ്റ്റിക്ക് വിമുക്ത ശബരിമല " എന്ന ആശയം പ്രാവർത്തികമാക്കുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പുണ്യം പൂങ്കാവനം പാലക്കാട് ജില്ലാ കോഡിനേറ്റർ എം.എസ് ജിതേഷ് വ്യക്തമാക്കി ,ചടങ്ങിൽ പ്ലാസ്റ്റിക്ക് കവറിലാക്കിയ അവിൽ , മലർ തുടങ്ങിയവ തുന്നിസഞ്ചിയിലാക്കി പൂജാ സ്റ്റോർ പ്രതിനിധി ഉദയകുമാറിന് കൈമാറി ,ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ ഇനി മുതൽ കെട്ടുനിറയിൽ പ്ലാസ്റ്റിക്ക് വിമുക്ത ഇരുമുടി നിർബന്ധമായും പ്രാവർത്തികമാക്കുമെന്ന് ഗുരുസ്വാമി മണികണ്ടൻ വ്യക്തമാക്കി എക്സികുട്ടിവ് ഓഫീസർ കെ.കെ. രഘുനാഥ് ,ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി രവി ദാസ്  , പി.രാധാകൃഷ്ണൻ ,മണികണ്ടൻ കോട്ടച്ചാലിൽ , പി മോഹൻദാസ് പുണ്യം പൂങ്കാവനം പ്രവർത്തകരായ എം.എസ് ജിതേഷ്  , രാജേഷ് അടക്കാപുത്തുർ  ,പ്രസാദ് കരിമ്പുഴ എൻ അച്ചുതാനന്ദൻ  ബിജുമോൻ പന്തിരുകുലം  ,യു.സി വാസുദേവൻ ' കെ.രാജൻ കെ.ടി ജയദേവൻ 'സുജിത് തുടങ്ങിയവർ പങ്കെടുത്തു

cs