\u0D2E\u0D46\u0D21\u0D3F\u0D15\u0D4D\u0D15\u0D32\u0D4D‍ \u0D31\u0D3E\u0D19\u0D4D\u0D15\u0D4D \u0D1C\u0D47\u0D24\u0D3E\u0D15\u0D4D\u0D15\u0D33\u0D4D‍\u0D15\u0D4D\u0D15\u0D4D \u0D38\u0D4D\u0D28\u0D47\u0D39\u0D3E\u0D26\u0D30\u0D02

  1. Home
  2. EDUCATIONAL

മെഡിക്കല്‍ റാങ്ക് ജേതാക്കള്‍ക്ക് സ്നേഹാദരം

rank


ഒറ്റപ്പാലം : എംബിബിഎസ് പരീക്ഷയില്‍ ചരിത്ര നേട്ടം കുറിച്ച കേരളത്തിന്റെ റാങ്ക് ജേതാക്കള്‍ക്ക് പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ സ്നേഹാദരം. കഴിഞ്ഞ  എംബിബിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റോസ് ക്രിസ്റ്റി ജോസിയേയും ഒന്നാം വര്‍ഷ പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഫാത്തിമ ഫിദയേയുമാണ് ആദരിച്ചത്.

പാലക്കാട് എംപി  വികെ ശ്രീകണ്ഠന്‍, ഷൊര്‍ണൂര്‍ എം.എല്‍.എ
പി. മമ്മിക്കുട്ടി എന്നിവര്‍  ചടങ്ങില്‍ മുഖ്യാതിഥി കളായി. തികച്ചും കോവിഡ് പ്രൊട്ടോകോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ ഡോ.പി.കൃഷ്ണദാസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എ ആന്‍ഡ്രൂസ്, പികെ ദാസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഓഫ് ഓപറേഷന്‍സ് ഡോ. ആര്‍.സി. കൃഷ്ണകുമാര്‍ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എസ്.പി രാജൻ എന്നിവര്‍ പങ്കെടുത്തു.

എം.ബി.ബി.എസ് പഠനകാലയളവില്‍ ഉന്നതമായ പഠനമികവ് പ്രകടിപ്പിച്ചാണ് റോസ് ക്രിസ്റ്റി ജോസി കേരളത്തിലെ ഒന്നാം റാങ്കുകാരിയായത്. പ്ലസ് ടുവിന് 99 ശതമാനം മാര്‍ക്കുമായി ആതുര പഠനത്തിനു ഇറങ്ങിയ റോസിന് അഡ്മിഷന്‍ ലഭിച്ചു രണ്ടാം ദിവസത്തില്‍ തന്നെ പിതാവിനെ നഷ്ടമായി. നേരത്തെ തന്നെ മാതാവും മരണപ്പെട്ടു പോയിരുന്ന റോസ് പ്രതിസന്ധികള്‍ മറികടന്നുകൊണ്ട് ആദ്യ വര്‍ഷ  പരീക്ഷയില്‍ മൂന്നാം റാങ്ക് നേടി . നെഹ്‌റു ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പിന് അര്‍ഹയായ റോസിന്‍റെ തുടര്‍ പഠന ചിലവുകള്‍ വഹിച്ചത് നെഹ്‌റു ഗ്രൂപ്പാണ് . രണ്ടാം വര്‍ഷത്തില്‍ ഒന്നാം റാങ്കും മൂന്നാം വര്‍ഷത്തില്‍ മൂന്നാം റാങ്കും നേടിയ റോസ് അവസാന വര്‍ഷ പരീക്ഷയില്‍ പ്രതീക്ഷകള്‍ കാത്തുകൊണ്ട് സംസ്ഥാനത്തെ ഒന്നാം റാങ്ക് നേടുന്ന എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായി.

2021 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ   എം.ബി.ബി.എസ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ ഫാത്തിമ ഫിദ. എ പഠനത്തിനൊപ്പം സാഹിത്യ രംഗത്തും മികവ് കാട്ടുന്ന വിദ്യാര്‍ഥിയാണ്. ജില്ലാ തലത്തില്‍ കവിതാ രചനക്ക് സമ്മാനങ്ങള്‍ വാങ്ങിയ ഫാത്തിമ ഫിദ പ്ലസ് ടുവിന് 95 ശതമാനം മാര്‍ക്ക് വാങ്ങിയാണ് ജയിച്ചത്. 

ഫോട്ടോ :  എംബിബിഎസ് പരീക്ഷയില്‍ സംസ്ഥാനത്തെ ഒന്നാം റാങ്ക് നേടിയ   റോസ് ക്രിസ്റ്റി ജോസിയെ  പികെ ദാസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ചടങ്ങില്‍ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ ആദരിക്കുന്നു