\u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D2D\u0D4D\u0D2F\u0D3E\u0D38 \u0D38\u0D4D‌\u0D15\u0D4B\u0D33\u0D30\u0D4D‍\u0D37\u0D3F\u0D2A\u0D4D\u0D2A\u0D4D : \u0D05\u0D2A\u0D47\u0D15\u0D4D\u0D37 31 \u0D35\u0D30\u0D46 \u0D26\u0D40\u0D30\u0D4D‍\u0D18\u0D3F\u0D2A\u0D4D\u0D2A\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. EDUCATIONAL

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് : അപേക്ഷ 31 വരെ ദീര്‍ഘിപ്പിച്ചു

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് :  അപേക്ഷ 31 വരെ ദീര്‍ഘിപ്പിച്ചു


സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്  ജനുവരി 31 വരെ
അപേക്ഷിക്കാമെന്ന്  ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍-ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.

8, 9, 10 ക്ലാസുകളിലൊഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കുന്നവര്‍ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷ ഫോറം  കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റ് www.kmtwwfb.org ലും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിലും  ലഭിക്കും. ഫോണ്‍ 0491 2547437