\u0D0E\u0D7B\u0D1C\u0D3F\u0D28\u0D40\u0D2F\u0D31\u0D3F\u0D19\u0D4D; \u0D0E\u0D38\u0D4D.\u0D1F\u0D3F. \u0D35\u0D3F\u0D2D\u0D3E\u0D17\u0D02 \u0D36\u0D2C\u0D30\u0D40\u0D28\u0D3E\u0D25\u0D3F\u0D28\u0D4D \u0D30\u0D23\u0D4D\u0D1F\u0D3E\u0D02 \u0D31\u0D3E\u0D19\u0D4D\u0D15\u0D4D.

  1. Home
  2. EDUCATIONAL

എൻജിനീയറിങ്; എസ്.ടി. വിഭാഗം ശബരീനാഥിന് രണ്ടാം റാങ്ക്.

കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടു പഠനം.


എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ എസ്. ടി. വിഭാഗത്തിൽ രണ്ടാം റാങ്ക് വൈറ്റില സ്വദേശി എസ്. ശബരീനാഥിന്. വൈറ്റില ലാൽസലാം റോഡിൽ കെ. ബി. സുജിയുടെയും ഡി. കെ. വിനിതയുടെയും മകനാണ്. ഡ്രൈവിങ് പരിശീലനത്തിനിടെ അമ്മ വിനിതയാണ് ശബരീനാഥിനെ വിളിച്ച് സന്തോഷ വാർത്തയറിയിച്ചത്.

ഫോർട്ട്കൊച്ചി സ്പെഷ്യൽ വില്ലേജ് ഓഫീസറാണ് ശബരിയുടെ അച്ഛൻ കെ. ബി. സുജി. ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ അമ്മ വിനിത മൊബൈൽ ഫോണിൽ വിളിച്ച് മകന് രണ്ടാം റാങ്ക് കിട്ടിയ കാര്യം അറിയിക്കുകയായിരുന്നു.

അമ്മ വിനിത തൈക്കൂടം കെ. എസ്. ഇ. ബി. ഓഫീസിലെ അക്കൗണ്ടന്റാണ്. ഇരുവരുടെയും ഏക മകനാണ് ശബരീനാഥ്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടു പഠനം.