\u0D08\u0D30\u0D3E\u0D31\u0D4D\u0D31\u0D41\u0D2A\u0D47\u0D1F\u0D4D\u0D1F \u0D07-\u0D32\u0D47\u0D7A \u0D1A\u0D32\u0D1E\u0D4D\u0D1A\u0D4D \u0D2A\u0D26\u0D4D\u0D27\u0D24\u0D3F; 114 \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D7C\u0D25\u0D3F\u0D15\u0D7E\u0D15\u0D4D\u0D15\u0D4D \u0D2E\u0D4A\u0D2C\u0D48\u0D7D \u0D2B\u0D4B\u0D7A \u0D28\u0D7D\u0D15\u0D3F

  1. Home
  2. EDUCATIONAL

ഈരാറ്റുപേട്ട ഇ-ലേൺ ചലഞ്ച് പദ്ധതി; 114 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി

114 വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകി


കോട്ടയം: ഈരാറ്റുപേട്ട നഗരസഭയുടെ ഇ- ലേൺ ചലഞ്ച് പദ്ധതിയിലൂടെ 114 വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി.  ജനകീയ പങ്കാളിത്തത്തോടെ നഗരസഭാ പരിധിയിലെ നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ മൂന്നു മാസം മുമ്പാണ് പദ്ധതി ആരംഭിച്ചത്. നഗരസഭാ പരിധിയിലെ 12 സ്‌കൂളുകളിലെയും പരിധിയിൽ ഉൾപ്പെടാത്ത മൂന്നു സ്‌കൂളുകളിലെയും വിദ്യാർഥികൾക്കാണ് പദ്ധതിയിൽ മൂന്നു ഘട്ടമായി മൊബൈൽ ഫോണുകൾ നൽകിയത്. സ്‌കൂളുകളിലെ പ്രഥമാധ്യാപകർ നൽകിയ പട്ടിക പ്രകാരം ഓൺലൈൻ പഠന സംവിധാനമില്ലാത്ത 200 കുട്ടികളെ കണ്ടെത്തിയിരുന്നു. 7000 രൂപ വിലയുള്ള ഫോണാണ് നൽകിയത്. മൊബൈൽ റേഞ്ച് ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ അങ്കണവാടികൾ മുഖേന സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. പദ്ധതിയിലേക്ക് ഇപ്പോഴും അപേക്ഷകൾ എത്തുന്നുണ്ട്. ഇവർക്കും മൊബൈൽ ഫോൺ നൽകാനുള്ള ശ്രമത്തിലാണ് നഗരസഭയെന്നും നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും ആക്ടിങ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ് പറഞ്ഞു.